Saturday, July 09, 2022

സൌഹൃദജലമാളിക


ദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.
-------------------------------------------
ചില സൌഹൃദങ്ങള്‍ 
ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ 
സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ
ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

പുകഴ്‌ ത്തലിന്റെ വാതില്‍ 
പാളിയ്ക്കപ്പുറം
ദുഷ്ടവിചാരത്തിന്റെ 
വിശാല മുറ്റമുണ്ടെന്നോര്‍ക്കുക,

എല്ലാ നന്‍മകളുടെ 
കൈകളൂം ശുദ്ധമാവണമെന്നില്ല.

No comments:

Post a Comment

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.