Saturday, July 16, 2022

വിരുന്നു മേശയിലെ നിലവിളി

kadhakali
 സര്‍,
എന്നെ വില്‍ക്കാന്‍ 
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ 
എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
 മേശയിലെ നിലവിളിയായി.

അസൂയ.
എനിക്ക്‌ എന്നോട്‌ തന്നെ 
ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ 
love inselt
ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..

ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ 
വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
love
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.

പ്രണയിനി.
ചങ്കെടുത്തു കാട്ടിയപ്പോള്‍
ചങ്ങാതി ചെവിയില്‍ തിരുകി
എങ്ങോ പോയിക്കളഞ്ഞു.
ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

No comments:

Post a Comment

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.