Monday, July 25, 2022

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍
കാലത്തിന്റെ കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.
സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും.

അറിയുന്തോറും ഒത്തിരി
സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം.

സ്നേഹത്തിന്റെ കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ.

No comments:

Post a Comment

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.