Friday, July 22, 2022

ബാക്കിയവുന്നത്‌

സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

സ്നേഹത്തിണ്റ്റെ മുഖം.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

നമുക്ക്‌ നഷ്ടപ്പെടുന്നത്‌.
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ
ആഴവും മാത്രമേയുണ്ടാവുള്ളൂ.

എന്തിലാണ'പൂര്‍ണ്ണത
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

പറഞ്ഞതും,പറയാതെ ബാക്കിവെച്ചതും.
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

No comments:

Post a Comment

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.