Friday, September 20, 2013

പ്രവാസ പരിണാമം ക്രഡിറ്റ്‌ കാര്‍ഡ്‌ രൂപത്തില്‍


ഒരു പ്രവാസി മൂന്ന്‌ കാലങ്ങ(കഷ്ടങ്ങള്‍)ളിലൂടെ....


ഗള്‍ഫില്‍ നില്‍ക്കുമ്പോള്‍:-


പ്ര : പ്രശ്നങ്ങളും ദുരിതങ്ങളും ഒരിക്കലും തീരാത്തവന്‍.


വാ : വായ്പകളാല്‍ ചുറ്റപ്പെട്ടവന്‍.


സി : സിഗരറ്റിലും സ്വപ്നങ്ങളിലും ജീവിതം ഹോമിക്കപ്പെട്ടവന്‍.

നാട്ടിലെത്തിയാല്‍:-
പ്ര : പ്രമാണിയായി ജീവിക്കുന്നവന്‍


വാ : വാടകവണ്ടിയില്‍ നാട്‌ ചുറ്റുന്നവന്‍


സി : സിനിമയ്ക്കും സിക്കാറിനും നടക്കുന്നവന്‍

ഗള്‍ഫ്‌ ജീവിതം മതിയാക്കി മടങ്ങുമ്പോള്‍:-
പ്ര : പ്രസാദം നഷ്ടപ്പെട്ടവന്‍.


വാ : വാര്‍ധക്യം പിടികൂടിയവന്‍.


സി : സിക്കിന്‌(രോഗങ്ങള്‍) അടിമപ്പെട്ടവന്‍.

ഒടുക്കം,വെറുമൊരു പ്രയാസിയായി ജീവിതത്തിന്റെ പുറം പോക്കുകളില്‍ ജീവിച്ച്‌, കഴിഞ്ഞ ജീവിതത്തിന്റെ നഷ്ടം വന്ന നാളുകള്‍ വിചാരിച്ച്‌ വിചാരിച്ചു പ്രവാസഭൂമിയിലെ രേഖകള്‍ പോലെ എല്ലാം കാറ്റില്‍ മാഞ്ഞ്‌. ഒടുക്കം, ആധുനിക കാലത്തിണ്റ്റെ കടം കാര്‍ഡ്‌ പോലെ ഉരച്ച്‌ ഉരച്ചു ഇല്ലാണ്ടാകുമ്പോള്‍ ദൂരെക്ക്‌ വലിച്ചെറിയുന്ന വെറുമൊരു ക്രെഡിറ്റ്‌ മാത്രമാകുന്നു പ്രവാസി..


ശരിയ്ക്കും കടം കൊടുക്കുന്ന കാര്‍ഡ്‌ പോലെ,


കൊടുക്കുന്നവന്‍ എന്നും കൊടുത്തു കൊണ്ടേയിരിക്കുന്നു..


വാങ്ങുന്നവന്‍ എന്നും വാങ്ങി കൊണ്ടേയിരിക്കുന്നു...


അത്‌ പ്രവാസിക്ക്‌ മാത്രം വന്നു ചേരുന്ന ദുര്യോഗം..


അവര്‍ ഇനിയെങ്കിലും നമ്മെ അറിയട്ടെ....Friday, August 02, 2013

സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസംത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്‌.     
            വിശപ്പിന്റെ വിളി എന്തെന്ന്‌ ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം.
        ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക്‌ ഇല്ലാത്തവന്റെ അന്നത്തിലേക്ക്‌ ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം.
       മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.
------  
ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്‌(സ)മുന്നില്‍ ജിബ്‌-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക്‌ വായന വശമില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്‌. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ്‌ പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന്‌ ഹൃദയത്തി ലേക്ക്‌ പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട്‌ തുടര്‍ന്നുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന്‌ വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്‌, അറിവാണ്‌, സംസ്ക്കാരമാണ്‌ മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത്‌ മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന്‌ വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ്‌ ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്‌
------ഒരുപാട്‌ നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട്‌ ഉഴലുന്ന ഹൃദയങ്ങളോട്‌ കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക്‌ ഒന്നായി പ്രാര്‍ത്ഥിക്കാം.

Tuesday, June 04, 2013

ആഗോളമാന്ദ്യം വല്ലാതെ മുറുകെ പിടിച്ചിരിക്കുന്നത്‌ ശരിയ്ക്കും പ്രവാസ ജീവനുകളെയാണ്‌, അനുവാദം ചോദിക്കാതെ കടന്നു വരുന്ന മരണം പോലെ ഓരോ പുലര്‍ച്ചയിലും ഓഫിസില്‍ എത്തി മേശമേല്‍ കാത്തിരിക്കുന്ന പിരിച്ച്‌ വിടല്‍ നോട്ടിസുമായി പടിയിറങ്ങിയ ഓരോ സഹോദരണ്റ്റെയും മനസ്സിനെ ചുറ്റിപിടിച്ചിരിക്കുന്ന നോവാണിത്‌, തീര്‍ച്ചയായും ഒരു മടങ്ങിപ്പോക്കിണ്റ്റെ പെട്ടി ഒരുക്കലിലാണ്‌ നാം, ഇല്ലാ കാരണങ്ങള്‍ കണ്ടെത്തി പിരിച്ചയക്കുമ്പോള്‍ ആ ഹൃദയത്തില്‍ മൌനജഢമായി പോകുന്ന ഒരു പാട്‌ ഒരു പാട്‌ സ്വപ്നങ്ങളുണ്ട്‌, അത്‌ കടത്തിണ്റ്റെയും, കെട്ടുതാലിയുടെയും,കണ്ണിരിണ്റ്റെയും ഉറവവറ്റാത്ത നേര്‍കാഴ്ചയാണ്‌,പേടിപ്പെടുത്തുന്ന-ദുസ്വപ്നമാണ്‌..നാട്ടിലൊക്കുള്ള മടങ്ങി വരവില്‍ കാത്തിരിക്കുന്ന മനസ്സിണ്റ്റെ കണ്ണും കയ്യും പരതുന്നത്‌ പോക്കറ്റിലെ മണിക്കിലുക്കത്തില്‍ തന്നെയാവും,ജോലി നഷ്ടംവരുന്ന ഒരു പ്രവാസിയുടെ അവസ്ഥ മാറാവ്യാതി പിടിപെട്ട രോഗിയെപ്പോലെയാണ്‌,ഒടുക്കം സ്വാന്തം ഭാര്യയപ്പേ്പാലും സ്വകാര്യത്തില്‍ പരിഭവിക്കും ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള്‍ പ്രവാ(യാ)സം കുടിച്ചിട്ട്‌ എനിക്ക്‌ എന്തുതന്നു, കത്തിലെ കുറച്ചു വരികളും രണ്ടു കുഞ്ഞുങ്ങളെയുമല്ലാതെ,ശരിയാണ്‌ എന്നില്‍ പ്രവാസത്തില്‍ ബാക്കിയായത്‌ എല്ലിനുമേല്‍ ഏച്ചുകെട്ടിയ ശരീരവും പെട്ടിനിറയെ മരുന്നു കമ്പനിയുമല്ലാതെ മറ്റൊന്നുമില്ലാ എന്ന ചിന്ത വല്ലാതെ വലയ്ക്കുന്ന മനസ്സുകളാണ്‌ ഇവിടെ ,ഇനി ഒരു തിരിച്ചു വരുവിന്‌ ഒരു ഗള്‍ഫില്ലാ എന്നറിവും,മുന്നിലെ ശൂന്യതയും.ചരടറ്റ പട്ടത്തിണ്റ്റെ മനസ്സുപോലെയാണ്‌...എവിടെക്കോ..എങ്ങോട്ടേക്കോ.."

Saturday, May 18, 2013

വിജയവു

മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.


നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.


ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.


സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.

Thursday, April 01, 2010

വിഷു ഓര്‍മ്മകള്‍വിഷു,
ഓര്‍മ്മകളില്‍,
ഇന്നും മഞ്ഞപട്ടുടുത്ത്‌
കണികണ്ടുണരുന്ന..വിഷുപുലരി.
പുത്തന്‍ വെള്ളിനാണയത്തിന്റെ കിലുക്കം.
മനസ്സ്‌ നിറയെ മത്താപ്പ്‌ കത്തിച്ച്‌,
അമ്പലവയലില്‍ ഓലപന്തു കളിച്ച്‌,
ഉഞ്ഞാലാടി,
ഓട്ടു കഷണം അടിക്കി വച്ചു
സെവണ്റ്റീസ്‌ എറിഞ്ഞ്‌..
കൈനീട്ടം കൊണ്ട്‌ ഇഷ്ടക്കാരിയ്ക്ക്‌
മിഠായി വാങ്ങി നിക്കറിന്റെ കീശയില്‍ സൂക്ഷിച്ച്‌,
അവളെ നോക്കി..നോക്കി..
ഉച്ചയ്ക്‌ അവളുമായി ഒന്നിച്ച്‌
സദ്യയുണ്ട്‌
പപ്പടം പൊട്ടിച്ച്‌ ..
നാല്‌ തരം പായസം കുടിച്ച്‌...
അങ്ങനെ..യങ്ങെനെ..
വിഷു...ഓര്‍ത്തു വയ്ക്കാന്‍
ഒത്തിരി ഓര്‍മ്മകള്‍ തരുന്നു..

സ്നേഹ ഞരമ്പ്‌


പറയാന്‍ കരുതി വെച്ച മൊഴികള്‍
ന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
ന്‍ ഹൃദയത്തോട്‌ ചേര്‍ത്തു വച്ചു.
----
നിന്‍ നയനമിടിപ്പ്‌ എനിക്ക്‌ കാവ്യങ്ങളായി,
നിന്‍ അധരനനവില്‍ ഞാന്‍ ചിത്രപതംഗമായി,
നിന്‍ മൊഴികളില്‍ ഞാന്‍ തലചേര്‍ത്തുറങ്ങി.
-
അടരുവാന്‍ വയ്യെനിക്ക്‌ നിന്‍ ഹൃദയകൂട്ടില്‍ നിന്നും
അറിയാതെ കൊഴിയുന്ന തൂവലുകളോരോന്നും
എന്‍ ജീവല്‍ സ്പന്ദങ്ങള്‍ എന്നറിയുക
ഉരുകും നിന്‍ ആത്മാവില്‍ ആഴങ്ങളില്‍ വീണു
കൊഴിയുകയാണെന്‍ മൌനം.
- -
കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിന്നിടത്ത്‌
സ്നേഹ ഞരമ്പ്‌ മുറിഞ്ഞ്‌ ഞാന്‍,
മനസ്സ്‌ നഷ്ടം വന്നൊരു തൂവലായി
നിന്‍ ഹൃദയത്തോട്‌ ചേരുമെന്നത്‌ നിത്യസത്യം.

ഒറ്റപ്പെട്ട മനസ്സ്‌


മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

മരണത്തിന്‌ തൊട്ട്‌ മുന്‍പ്‌ വരെയും
പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്‌
ഏറ്റവും ഉന്നതം.

അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
എന്നാല്‍ പ്രവൃത്തില്‍ അവസരം
ഉപയോഗിക്കാതിരിക്കുക.

വിജയവും, പരാജയവും, സമനിലയും.


മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

ദിശമാറ്റിമറിക്കാന്‍.ഒരു സംഭാവനയ്ക്‌ പിന്നില്‍
ഒരായിരം രൂപയുടെ മോഹമുണ്ടാകും.
ഒരു അഭിനന്ദനത്തിന്‌ പിന്നില്‍
ലഭിക്കതെ പോയ മോഹപെയ്തിണ്റ്റെ
കണ്ണീരുണ്ടാകും.
-
ഒരു നേട്ടത്തില്‍ പുഞ്ചിരിക്കുമ്പോള്‍
ഒരു കൂട്ടം ആളുകളുടെ
പരാജയത്തിണ്റ്റെ നോവുണ്ടാകും
അതിനുപിന്നില്‍.
-
നമുക്ക്‌ നഷ്ടപ്പെടുന്ന ഒാരോ സ്ഥാനവും,
അരുകിലെ സഹോദരന്‌ ലഭിച്ചതില്‍
ആഹ്ളാദിക്കുക.
-
ഒരു വാക്കോ ഒരു വരിയോ മതി
ഒരു ജീവിതത്തിണ്റ്റെ ദിശമാറ്റിമറിക്കാന്‍.

സ്നേഹം, കൊടുക്കലും വാങ്ങലും

കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം..
-പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല
എന്നത് പ്രപഞ്ച സത്യം.


സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.
-

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

Sunday, March 07, 2010

ജീവന്റെ രേണുക്കള്‍


അറിവിന്റെ ആഴങ്ങളിലേക്ക്‌
മനസ്സ്‌ ചെന്നെത്തുമ്പോള്‍
നേടുന്ന തിരിച്ചറിവാണ്‌
യഥാര്‍ത്ഥ അറിവ്‌,
അതു തന്നെയാണ്‌
ഏറ്റവും വലിയ സമ്പാദ്യം
-
വീഴ്ചകള്‍ നമ്മെ നോവിക്കുമ്പോള്‍
മാത്രമേ ഉയര്‍ച്ചയുടെ
ആഹ്ളാദം നാം അറിയുകയുളൂ.
-
നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.
-
അക്ഷയപാത്രമാണ്‌ സ്നേഹം.
ചൊരിഞ്ഞാലെ നിറയൂ.
-
അവസാനം വരെയും പ്രതീക്ഷ
നല്‍കുന്ന ഹൃദയമാണ്‌ ഏറ്റവും ഉന്നതം
-
അമ്മയുടെ ഗര്‍ഭഗൃഹത്തോളം
സുരക്ഷിതവും സാന്ത്വനവും സ്നേഹവും
ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
ഈ ഭൂമിയിലുണ്ടാവില്ല.

ഒരിക്കല്‍ അവള്‍ ചോദിച്ചു
നീ എന്റെതല്ലേ എന്ന്‌.
ഞാനൊന്നും പറഞ്ഞില്ല.
പിന്നെയെപ്പോഴോ ഞാനും ചോദിച്ചു,
നീ എന്റെതല്ലേയെന്ന്‌,
അവളുമൊന്നും പറഞ്ഞില്ല.
ഇതേ ചോദ്യത്താല്‍ മറ്റാരോ
ഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം
എന്നോ..എപ്പോഴോ....
അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം
അന്ന്,
അവളോ, ഞാനോ...മിണ്ടിയിരിക്കാം.

സ്നേഹത്തിന്റെ പൂമരത്തണല്‍


എന്റെ പ്രിയമുള്ളവളെ..
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌.നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ,
നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്ന്‌ നിന്നപ്പേ്പ്പാഴോ..അതോ നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..അറിയില്ല പ്രിയേ..നിന്റെ മൌനമായ ഈ പ്രണയം എന്നെ വല്ലാതെ കുഴയ്ക്കുന്നു. പിന്നെയെപ്പോഴോ ഞാനറിഞ്ഞു, വാക്കുകള്‍ക്കിടയിലെ മൌനവും വരികള്‍ക്കിടയിലെ അര്‍ത്ഥവും വാചാലതേയെക്കാള്‍ വിശാലമാണെന്നും. നീ... സ്നേഹത്തിന്റെ പൂമരത്തണലണെന്നും.

-----നിന്റെ ഓരോ കാല്‍പാടുകളിലും എന്റെ കാത്തിരിപ്പിന്റെ മനസ്സുണ്ടാകും. നിനക്കു വേണ്ടി കുറിക്കാന്‍ കരുതിവച്ച വരികള്‍ എനിക്ക്‌ ജീവിതമായിരുന്നു, നിന്നെ തഴുകാന്‍ കാത്തുവച്ച കരങ്ങള്‍ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു, നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്നിരിക്കാന്‍. അകലും തോറും അടുപ്പം കൂടുകയും അടുക്കുതോറും അകലം തോന്നുകയും ചെയ്യുന്നതാണ്‌ പ്രണയമെന്ന്‌ ഞാനറിഞ്ഞത്‌ നീ എന്നില്‍ നിന്നും അടര്‍ന്നപ്പോഴായിരുന്നു. നീയെനിക്ക്‌ സ്നേഹത്തിന്റെ ക്ഷേത്രമായിരുന്നു
-------പ്രിയേ..നിന്റെ നയനമിടിപ്പ്‌ എനിക്ക്‌ കാവ്യങ്ങളായിരുന്നു .നിന്റെ അധരനനവില്‍ ഞാനൊരു ചിത്രപതംഗമായി. നിന്റെ മൊഴികളിലായിരുന്നു എന്റെ മനസ്സ്‌ ചേര്‍ന്നുറങ്ങിയത്‌
------ പ്രിയമുള്ളവളെ സ്നേഹം അഗ്നിപോലെയാണ്‌. കത്തിപ്പടരും തോറും ചൂട്‌ വര്‍ദ്ധിക്കുന്നു, അതുപോലെ കൊടുമ്പോള്‍ വെറും ചാരവുമാകുന്നു. അത്തരം ശ്മശാനമായ മനസ്സില്‍ നിന്നും ചില ഓര്‍മ്മകള്‍ സ്വപ്നങ്ങളുടെ കടല്‍ത്തിരത്ത്‌ വന്നടിയുമ്പോള്‍ മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും നമുക്കുള്ളില്‍ പൊടി പിടിച്ച്‌ കിടന്ന പ്രണയ സ്വപ്നങ്ങളുടെ നേര്‍ചിത്രങ്ങളാകാം. ആ തൂവലുകളെ സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും മൂടണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഈ ജീവിതത്തില്‍ ഒരിക്കലും മടക്കി ലഭിക്കില്ല. ഒടുവില്‍, തൂവലുകള്‍ കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ വേദനയായി പിന്തുടരും എന്നത്‌ നിശ്ചയം..നീ കേട്ടിട്ടില്ലേ.. നന്‍മ നിറഞ്ഞ്‌ പുഴപോലെയാകണം മനസ്സെന്ന്‌. ശരിയാണ്‌, ചില പ്രണയങ്ങള്‍ ജലമാളികളായിരിയ്ക്കും, പ്രതീക്ഷകള്‍ കൊണ്ടവര്‍ സോപാനം തീര്‍ക്കും എന്നാല്‍ ചെറു ഓളത്തിനൊപ്പം തകര്‍ന്ന്‌ വീഴുന്നു.
----------ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍ ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞുപോകാത്ത സ്നേഹമുണ്ടാല്‍ ജീവിതം സ്വാര്‍ത്ഥമാകുന്നു. നമ്മള്‍ സ്നേഹത്തിന്റെ നിലാവില്‍ പ്രണയത്തിന്റെ പുതപ്പ്‌ ചൂടി ഒന്നാകുമ്പോള്‍ മറ്റെല്ല്ളാം വെറുക്കപ്പെടുന്നു, അത്തരം പ്രണയ യാഥാര്‍ത്ഥ്യത്തില്‍ ശേഷിപ്പ്‌ നല്ലതാണ്‌.ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത്‌ അതു മാത്രമായിരിക്കും. കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍ ഓര്‍മ്മകളിലെ ആ സ്നേഹമേ ഉണ്ടാകൂ നമുക്ക്‌ കൂട്ടായിട്ട്‌.
----------എന്റെ സ്നേഹപ്പെട്ടവളെ, കൊഴിയുവാന്‍ വയ്യെനിക്ക്‌ നിന്റെ ഹൃദയകൂട്ടില്‍ നിന്നും അറിയാതെ അടരുന്ന തൂവലുകളോരോന്നും എന്റെ ജീവില്‍ സ്പന്ദങ്ങള്‍ എന്നറിയുക.കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിക്കുന്നിടത്ത്‌ സ്നേഹ ഞരമ്പ്‌ മുറിഞ്ഞ്‌ ഞാന്‍ മനസ്സ്‌ നഷ്ടം വന്നൊരു തൂവലായി നിന്റെ ഹൃദയത്തോട്‌ ചേരുമെന്നത്‌ നിത്യസത്യം.

-----------------------------------

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും
നമുക്കുള്ളിലെ പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം
-
കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം.
--
ജീവിതത്തിന്റെ തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ വേദനയായി പിന്തുടരും.
-
കാലം നമ്മെ കടന്നു പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍ നമ്മെ കാത്ത്‌ ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.

ദിശമാറ്റിമറിക്കാന്‍.

ഒരു സംഭാവനയ്ക്‌ പിന്നില്‍
ഒരായിരം രൂപയുടെ മോഹമുണ്ടാകും.
ഒരു അഭിനന്ദനത്തിന്‌ പിന്നില്‍
ലഭിക്കതെ പോയ മോഹപെയ്തിണ്റ്റെ
കണ്ണീരുണ്ടാകും.
-
ഒരു നേട്ടത്തില്‍ പുഞ്ചിരിക്കുമ്പോള്‍
ഒരു കൂട്ടം ആളുകളുടെ പരാജയത്തിണ്റ്റെ
നോവുണ്ടാകും അതിനുപിന്നില്‍.
-
നമുക്ക്‌ നഷ്ടപ്പെടുന്ന ഒാരോ സ്ഥാനവും,
അരുകിലെ സഹോദരന്‌ ലഭിച്ചതില്‍
ആഹ്ളാദിക്കുക.
-
ഒരു വാക്കോ ഒരു വരിയോ മതി
ഒരു ജീവിതത്തിണ്റ്റെ ദിശമാറ്റിമറിക്കാന്‍.

Friday, March 05, 2010

(മായാത്ത) കാഴ്ച

"മനസ്സിണ്റ്റെ വിഭ്രാന്തിയ്ക്ക്‌ മേലെ നേരില്‍ കണ്ട ഗുജറാത്ത്‌. "

കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
കരള്‍ കൊത്തിനുറുക്കി
കൈകാല്‍ ചുട്ടെരിച്ച
ഹൃദയത്തെ ഉറുമ്പരിക്കുന്നു.

തെരുവില്‍,
അറുത്തിട്ട മുലയില്‍
പിഞ്ചു പൈതലിന്‍ നാവെട്ടുന്നു.
ചര്‍ക്കയിലെ നൂലുമുഴുവന്‍
ചെന്നിണം

റേഷന്‍ കടയ്ക്ക്‌
പോയ ബാലികയ്ക്ക്‌
പിന്നാലെ കാമകണ്ണുകള്‍

ഗര്‍ഭം തുരന്ന്‌
ഉണരാത്ത ജീവിതങ്ങളെ
ഉറക്കുന്ന കലി
അമ്മയില്‍ തീര്‍ക്കുന്നു
സുരതാവേശം

ചുറ്റുവട്ടം,

കാഴ്ചയുടെ,
ഉയര്‍ന്ന പീഠത്തിന്‌ കീഴെ
പതിയിരിക്കുന്ന ശവംതീനികള്‍
ഛത്രപതിയുടെ തുരുമ്പെടുത്ത
വാളുകള്‍ ദാഹത്തോടെ തിരയുന്നത്‌

എന്നെയോ,

നിന്നെയോ,

ആരെയോ..

Wednesday, July 22, 2009

സൂര്യഗ്രഹണം. (കവിത)


സൂര്യനെ വിഴുങ്ങിയ
പാമ്പ്‌ ഛര്‍ദ്ദിക്കാനാകാതെ
ആകാശമേഘങ്ങളില്‍,
ഭൂമിയില്‍,
ഇരുളിണ്റ്റെ പൂതനാമോക്ഷം.
പരിഭ്രാന്തിയുടെ ചുടലകളില്‍, ,
പവര്‍കട്ടും,
മോഷണവും.
തടവിലാക്കിയ വെളിച്ച-
വേദനയില്‍പിടയുന്ന പാമ്പ്‌.
വിശ്രമമില്ലാതെ പണിയെടുത്ത്‌
വെളിച്ചം മങ്ങി ചന്ദ്രനും.
രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്‌.
ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി
പിഴ കൊടുത്ത്‌ കൊടുത്തു
മടുത്ത്‌,
ഒടുക്കം.
സൈക്കിള്‍ ഉപേക്ഷിച്ച്‌ എങ്ങോ ഓടി മറഞ്ഞു.
രാത്രിസുന്ദരിയുടെ മടിനിറയെ പണവും,
അടിവയര്‍ മുഴുവന്‍ വേദനയും.
ഇരുളിണ്റ്റെ കാവാലാള്‍ ഉറങ്ങാതെ
പണിയെടുത്തു പണിയെടുത്ത്‌
ഒടുക്കത്തെ ഉറക്കത്തിലേക്ക്‌ മരിച്ച്‌ വീഴുന്നു.
പുലരി പാടാന്‍ കഴിയാതെ
പൂവന്‍ പിടയെ കൊത്തിയകറ്റുന്നു.
രണ്ടാംകളി മാത്രം വിധിക്കപ്പെട്ട റ്റീയറ്ററുകളില്‍
കുളിച്ചിട്ടും കുളിച്ചിട്ടും തീരാതെ
നായിക വെള്ളം കുടിക്കുന്നു.
കല്ല്യാണം കുറിച്ച പെണ്ണും ചെക്കനും
പകലിനെ കിനാവുകണ്ട്‌ രണ്ട്‌ കിടക്കറയില്‍
സ്വപ്നത്തില്‍ രമിച്ച്‌ അങ്ങനെ...
ഇണചേര്‍ന്ന്‌ മതിവരാതെ
വീണ്ടും വീണ്ടും തമ്മീ പുണരുന്ന
ജാരനും ഭാര്യയ്ക്കും ഇടയില്‍ വരാന്‍കഴിയാതെ
നൈറ്റ്‌-ഡ്യൂട്ടിയില്‍ ഭര്‍ത്താവ്‌.
വാര്‍ത്തകള്‍ നിറച്ച്‌ പകലിനെ കാത്തിരുന്ന
വര്‍ത്തമാനപത്രത്തിന്‌ നഷ്ടം കോടികളുടെ കോളത്തില്‍.
കാഴ്ച നഷ്ടം വന്ന വല്യമ്മ മാത്രം
കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണു തുറന്ന്‌
വെറുതെ ചിരിക്കുന്നു.
രാത്രി..
വീണ്ടും രാത്രി.
പിന്നെയും പിന്നെയും രാത്രികള്‍...

Tuesday, February 26, 2008

പുണ്യപ്രവൃത്തിയിലെ കളവ്‌


വിശക്കുന്നവന്റെ മുന്നിലെ അന്നമാണ' ദൈവം

-
നല്‍കുന്നവന്റെ പാനപാത്രം
എന്നും നിറഞ്ഞിരിയ്കും.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ നിന്നുതന്നെയാണ'.
-
കളങ്കമില്ലാത്ത ചിന്തയില്‍ മാത്രമേ നന്‍മയുണ്ടാകുള്ളു.
നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-
പ്രാര്‍ത്ഥനകള്‍ മാത്രല്ല നന്‍മ അന്യന`
വേദനയുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി മാറിയേക്കാം..

Saturday, February 09, 2008

സ്നേഹത്തിന്റെ തൂവല്‍


കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.
------------------------------------
സ്നേഹത്തിന' പകരം
സ്നേഹം നല്‍കുന്നത്‌ നന്‍മയാണ'.
വെറുപ്പിനും നിന്ദയ്കും പകരം
സ്നേഹം പുണ്യയമാണ'.
--------------------------------------------------
നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.

Wednesday, February 06, 2008

സുഷിരങ്ങള്‍ വീണ മനസ്സ്‌ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍
‍തോനുന്ന മിടിപ്പാണ' യഥാര്‍ത്ഥ സ്നേഹം.
-----------------------------------------
കാലത്തിന' കാഴ്ചയ്ക്ക്‌ മങ്ങലേല്‍പ്പിയ്ക്കാം,
മനസ്സിന്റെ തെളിമയുടെ നിറം
കെടുത്താന്‍ ഒരിക്കലുമാകില്ല.
--------------------------------------------------
നന്‍മകള്‍ നിറഞ്ഞ മനസ്സ്‌ പരന്നൊഴുകുന്ന പുഴപോലെയാണ'
അത്‌ അരുകിലെ മാലിന്യങ്ങളെയും ശുദ്ധീകരിക്കുന്നു.
--------------------------------------------------------------------
സൌഹൃത്തില്‍ സുഷിരങ്ങള്‍ വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ അളവ്‌ താനെ കുറയും.

Sunday, February 03, 2008

മനസ്സിന്റെ നിലാവ്‌ജീവിതത്തിന്റെ വസന്തം
മനസ്സിന്റെ പ്രകാശമാണ' ,
അത്‌ നിലാവായി -
സൂക്ഷിച്ചാല്‍ മനസ്സില്‍
ചെറുപ്പം നിലനില്‍ക്കും
--------------------------
വേഷത്തിനപ്പുറം മനുഷ്യന`
സ്വഭാവത്തിന്റെ നഗ്നമായ വസ്ത്രമുണ്ട്‌.
------------------------------
ഒരു ജന്‍മത്തിന്റെ നിലവിളിക്ക്‌,
കര്‍മ്മത്തിന്റെ നിയോഗമുണ്ട്‌.
-----------------------------
കാപഠ്യം നിറച്ച സ്നേഹം
വ്യഭിചാരത്തെക്കാള്‍ പാപമാണ'


Tuesday, January 29, 2008

സൌഹൃദജലമാളികദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.
-------------------------------------------
ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,


പുകഴ്‌ ത്തലിന്റെ വാതില്‍ പാളിയ്ക്കപ്പുറം
ദുഷ്ടവിചാരത്തിന്റെ വിശാല മുറ്റമുണ്ടെന്നോര്‍ക്കുക,
എല്ലാ നന്‍മകളുടെ കൈകളൂം ശുദ്ധമാവണമെന്നില്ല.

Wednesday, January 23, 2008

മനസ്സിനെ നനയ്ക്കുന്ന സ്വപ്നങ്ങള്‍


ഒരു നേട്ടത്തില്‍ നാം
പുഞ്ചിരിക്കുമ്പോള്‍,
അരികിലെ സുഹൃത്തിന്റെ
പരാജയത്തിന്റെ
കണ്ണീര്‍ മറക്കാതിരിക്കുക.

ചിന്തകള്‍ നമ്മുടെ
മനസ്സിനെ നയിക്കുമ്പോള്‍,
സ്വപ്നങ്ങള്‍ നമ്മുടെ
മനസ്സിനെ നനയ്ക്കുന്നു.

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ'

ദാനം ചെയ്യുന്ന ഒരോ നിമിഷവും
ദൈവത്തിണ്റ്റെ കരങ്ങളിലെ
അനുഗ്രഹ പൂക്കളാകും.

Sunday, January 20, 2008

മനസ്സില്‍ തോരാത്ത മഴ


ഒന്നാം ദിവസം.
മഴ ഒരനുഭവമാണ',
ആഹ്ളാദമാണ',
ആനന്ദമാണ',
ആഘോഷമാണ',
വെള്ളം തെറിപ്പിച്ച്‌,
തോര്‍ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്കി
ചങ്ങാതിയെ വെള്ളത്തില്‍ ഉന്തിയിട്ട്‌
തല നനച്ച്‌..നനച്ച്‌...

രണ്ടാം ദിവസം
മഴ അസ്വസ്തമാണ',
മഴ കഴിയാനുള്ള കാത്തിരിപ്പായി,
കാല്‍ പന്തു കളിക്കാനാകാതെ,
സെവണ്റ്റീസ്‌ പറയാനാകാതെ,
ഗോലി കളിച്ച്‌ ചങ്ങാതിയെ തോല്‍പ്പിച്ച്‌
ഞൊട്ടയ്ക്ക്‌ തല്ലു കൊടുക്കാന് കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില്‍ പനിയുടെ കയ്പുമായി
വെള്ളത്തില്‍ കളിച്ചതിന്റെ
ശകാരം കേട്ട്‌ രാപ്പനിയിയെ പേടിച്ച്‌ കിടുങ്ങി
കാഞ്ഞിലെ കൊച്ചന്‍ കിനാവില്‍
ഭയപ്പെടുത്തിയ മനസ്സുമായി...
അങ്ങനെ..യങ്ങനെ..
മനസ്സില്‍ മഴ പെയ്യ്തു കൊണ്ടിരിക്കുകയാണ`
നനഞ്ഞ്‌..നനഞ്ഞു..

Wednesday, January 16, 2008

മഴ നനഞ്ഞ്‌...നനഞ്ഞ്‌....നഞ്ഞ്‌....ഞ്ഞ്‌..

മനസ്സിന്റെ മുറ്റത്ത്‌-
പെയ്തു തോരാത്ത മഴ,
മനസ്സിന്റെ നനവാണ'മഴ,
മനസ്സിന്റെ മധുരമാണ'മഴ,
മനസ്സിന്റെ കുളിരാണ'മഴ,
മഴ പെയ്യുന്ന രാത്രിയില്‍
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില്‍ കവിളുരുമി
ഓര്‍മ്മകളുടെ മുറ്റത്തു കൂടി
നടക്കാന്‍ കൊതിയാണ്‌.
തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌
ഒന്നു മിണ്ടാന്‍,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍,
തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍
അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍
ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ
കീശയില്‍ കാത്തു വച്ച തേന്‍ മിഠായി
കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ
സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍,
ഉമ്മായുടെ കൈയില്‍ നിന്ന്
മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....
അങ്ങെനെയങ്ങേനെ... പക്ഷെ...ഇപ്പോഴും-
മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
കുട എനിക്കിഷ്ടമല്ല. നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും....

Sunday, January 13, 2008

മറന്ന കാഴ്ചകള്‍


വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.

Monday, January 07, 2008

Sunday, December 30, 2007

അപ'ലോഡ്‌ ചെയ്ത മനസ്സ്


മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വെറുതെ-
വീണ്ടും,
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മനസ്സ്‌ മൂടിവച്ചു.
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌-
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. എന്തെല്ലാം.
പേര'പോലും മറന്ന്‌-
പൂജ്യമായ-
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്താന്‍
ഇനി,
എന്നെ വിചാരിച്ചാല്‍ മതി. ‌

Sunday, December 23, 2007

മണല്‍ക്കാറ്റ്‌
കാത്തിരിപ്പിന്റെ..
ഓര്‍മ്മയുടെ തീരത്ത്‌
കണ്ണീരിണ്റ്റെ നനവുള്ള
മണല്‍ ക്കാറ്റ്‌ വീശുന്നു,
കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍
ഒരിക്കലെങ്കിലും അകതാരിലെ
ഉള്‍വിളിയാല്‍കരയാത്തവരാകില്ല.
ഒരിക്കലും,
ഒന്നും ശേഷിപ്പിക്കാത്തമണല്‍രേഖകള്‍ പോലെ..
ഒരു സാധാരണ പ്രവാസി(പ്രയാസി)യായി..
അങ്ങനെ..അങ്ങനെയങ്ങനെ..ങ്ങനെ..

Saturday, December 15, 2007

ഈന്തപ്പനയില്‍ മഴ പെയ്യുമ്പോള്‍...
അവള്‍ എന്നിലേക്ക്‌ വന്നത്‌,
എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കാനായിരുന്നു.
മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു,
കാഴ്ചയിലേക്ക്‌ ഒരു ചുംബനത്തിനായിരുന്നു.
ഈന്തപ്പന ചോട്ടില്‍ ഞങ്ങ‍ളിരുന്നു,
ഈന്തപ്പഴം പോലെ നാവുനുണഞ്ഞു,
എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ
സിഗററ്റിന്റെ ഗന്ധം അവളുടെ-
ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു.
ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു.
ഒരായുസിന്റെ ദാഹത്തില്‍ ഞങ്ങള്‍ നനഞ്ഞു.
ഓര്‍മ്മകള്‍ മടക്കി നല്‍കി ഞാന്‍ വരുമ്പോള്‍,
ഈന്തപ്പനച്ചോട്ടില്‍,
അവളെക്കാത്ത്‌ എന്റെ നിഴല്‍
ഒറ്റക്ക്‌ നില്‍പ്പുണ്ടായിരുന്നു.

Monday, December 10, 2007

സ്വപ്നങ്ങളുടെ ജലമാളികജീവിത വഴിത്താരയില്‍
ആണ്ടു പോകുന്ന കാലുകള്‍,
മണല്‍ത്തിട്ടയുടെ വേവുകളെ അതിജീവിച്ച്‌,
മറ്റെവിടെയോ ഉള്ള മരുപ്പച്ചയിലേക്ക്‌
യാത്രപോകുമ്പോള്‍ അകതാരിലെ
ഉള്‍വിളിയാല്‍ ഒരിക്കലെങ്കിലും
പിന്തിരിയുന്ന മനസ്സാണ' നന്‍മയുടെ തുരുത്ത്‌.
---------------------------------------------------
നഷ്ടമായത്‌ തേടിയുള്ള യാത്രയാണ'
ഓരോ പ്രവാസിയുടെയും.
തളരുമ്പോള്‍ തിരിച്ചറിവാകുന്നു നഷ്ടം,
സ്വന്തം ജീവിതമെന്ന സത്യം.
------------------------------------------------------------
സ്വപ്നങ്ങളുടെ ജലമാളികയാണ' ഓരോ പ്രവാസിയും.
കിനാവുകള്‍ തകരുന്നിടത്ത്‌ അയാളുടെ പ്രവാസം അവസാനിക്കുന്നു,
പഥികണ്റ്റെ യാത്രയാരംഭിക്കുന്നു.
---------------------------------------------------------------
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍
ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്ന
മനസ്സ്‌ ദൈവത്തിണ്റ്റെതാണ'.

Thursday, December 06, 2007

മണല്‍ ഹൃദയം.മണല്‍ ഭൂമി അത്ഭുതമാണ',
മനസ്സുപ്പോലെ അനുനിമിഷം-
മാറിക്കൊണ്ടിരിക്കുന്നു.
ഒരു ചെറുകാറ്റില്‍ പോലും
രേഖകള്‍ മാഞ്ഞ്‌
മറ്റൊരു രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്നു.
ഈ സൈഗത ഭൂവിലെ
സൌഹൃദങ്ങളും ഇതുപോലെ..
സ്നേഹവും,വര്‍ത്തമാനങ്ങളും
അവസരത്തിനുസരിച്ച്‌ മാറി മറിയുന്നു.
നന്‍മയും, തിന്‍മയും
മണലിണ്റ്റെ മാറിലൊളിപ്പിക്കാന്‍-
ഏറെ എളുപ്പ്പം.
സ്നേഹവും കരുണയും-
ഒരിക്കലും ആര്‍ദ്രമാകാത്ത
മണല്‍പോലെ, മണല്‍ക്കാറ്റുപോലെ
അങ്ങനെ..അങ്ങനെയങ്ങനെ..യങ്ങനെ... .

Saturday, December 01, 2007

ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകള്‍


ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ' നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്‌-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ വഴികാട്ടിയും.
------------------------------------------------------
നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.
--------------------------------------------------------
കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.
-------------------------------------------------------
ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം.
--------------------------------------------------
ഒരാള്‍ നമ്മെ അറിയുമ്പോള്‍
അവരെ നാം അറിയേണ്ടത്‌
ആ മനസ്സില്‍ നിന്ന്‌ തന്നെയാവണം.

Tuesday, November 27, 2007

വായിച്ച വര്‍ത്തമാനങ്ങള്‍

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.
-------------------------------------
ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

Tuesday, November 20, 2007

ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കേണ്ടത്‌


ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കുന്ന
ബാക്കിപത്രമാണ' ജീവണ്റ്റെ ശേഷിപ്പ്‌,
എപ്പോഴും മനസ്സിനെ പിന്നോട്ട്‌-
പായിക്കാന്‍ കഴിയുന്ന ചിന്ത.

സ്നേഹവും, സൌഹൃദവും.
തേടി കണ്ടെത്തേണ്ടതല്ല.
നമ്മെ തേടി വരേണ്ടതാണ'.
അവിടെയാണ',
യഥാര്‍ത്ഥ സ്നേഹവും
സൌഹൃദവും ആരംഭിക്കുന്നത്‌.

സ്നേഹത്തിണ്റ്റെ
തേന്‍ തുള്ളിയാണ` വാക്ക്‌
ഒാര്‍മ്മകളില്‍
പൂക്കളാകട്ടെ,
ഒാരോ ചിരിയും.

മനസ്സില്‍ നിന്നും
ഒഴിഞ്ഞ്‌ പോകാതെ
സൂക്ഷിക്കുക.
ജീവണ്റ്റെ സ്പന്ദനത്തില്‍.
സ്നേഹത്തിണ്റ്റെ താളം
ഉണ്ടായിരിക്കണം.

ആഴിയേക്കാള്‍ ആഴവും,
കടലുപ്പിനേക്കാള്‍ ഉപ്പും-
നോവുന്ന കണ്ണീരിനുണ്ടാകും.

സ്നേഹത്തിണ്റ്റെ ക്ഷേത്രമാകണം മനസ്സ്‌.

Thursday, November 15, 2007

ജീവിതത്തില്‍ നഷ്ടപ്പെടുന്നത്‌ എന്തെക്കെയാണ'


സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
‍പെട്ടന്ന്‌ ചാരവുമാകുന്നു.

പകര്‍ന്ന സ്നേഹത്തിനും
നല്‍കിയ ദാനത്തിനും
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ചു വച്ച അക്ഷരങ്ങളുടെ ആഴവും
മാത്രമേയുണ്ടാവുള്ളൂ.

എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

Tuesday, November 13, 2007

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.
------------------------------
രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

പീലാത്തോസാകാന്‍ സര്‍ക്കാര്‍
----------------------------------
വയനാട്ടിലെ കര്‍ഷകന്‍
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ.
കേള്‍ക്കേണ്ടേ സര്‍ക്കാര്‍,
പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

Sunday, November 11, 2007

മറവി


മറവി ഒരു അനുഗ്രഹമാണ്‌
ചിലപ്പോഴെങ്കിലും
ഒന്നു മറക്കാന്‍ മറവിയെ
കൂട്ടുവിളിച്ചപ്പോള്‍.
ഓര്‍മ്മയില്ലെന്ന്
പറഞ്ഞ്‌ മറവി
എന്നെ വെറുതെ
മറന്നു കളഞ്ഞു...

Thursday, November 08, 2007

ജീവിതത്തെ വില്‍ക്കാന്‍ തീരുമാനിച്ചു


ഞാന്‍,
ജീവിതത്തെ വില്‍ക്കാന്‍ നിശ്ചയിച്ചു.
എപ്പോള്‍,
ആര്‍ക്ക്‌ എന്നൊന്നും തീരുമാനിച്ചില്ല.
ഞാന്‍,
എന്നോട്‌ തന്നെ വിലപേശി,
ഒതുങ്ങാത്തതിനാല്‍,
കറുത്ത വ്യാപാരത്തിലൂടെ ജീവിതത്തെ ഞാന്‍ സ്വന്തമാക്കി.
പക്ഷെ,
ഈ ജീവിതം ഇത്ര ദുരിതം പിടിച്ചതായിരിക്കുമെന്ന്‌ കരുതിയിരുന്നില്ല.
ഇപ്പോള്‍,
വ്യാപാരകിഴിവില്‍പ്പെടുത്തി വില്‍ക്കാനുള്ള കാത്തിരിപ്പിലാണ` ഞാന്‍.
ഈ ദുരിതം പിടിച്ച ജീവിതം.

Wednesday, November 07, 2007

ഓര്‍മ്മകളുടെ മനസ്സ്‌


നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന
പുഴപോലെയാണ്‌.
അരുകിലെ മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

ഓര്‍മ്മകളുടെ ശ്മശാനമാണ് മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ-
കടല്‍ത്തീരവും.

നാം,
നമ്മെ വിലയിരുത്തുന്നത്‌
മറ്റൊരു മനസ്സില്‍ നിന്നാവണം

സ്നേഹത്തിനുള്ളിലെ
കളവും വഞ്ചനയും
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്,‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌

Wednesday, June 06, 2007

ഓര്‍മ്മകള്‍ പെയ്യുന്നു....

മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍, ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍, തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍ അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍, മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌ ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍, ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്ത്‌ വച്ച തേന്‍ മിഠായി കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍, ഉമ്മായുടെ കൈയില്‍ നിന്ന് മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....അങ്ങെനെയങ്ങേനെ... പക്ഷെ ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ്‌ നനയുംവരെ നനയണം..

Thursday, May 31, 2007

ഓര്‍മ്മകള്‍ മറന്നത്‌,


മറന്നത്‌,
വീണ്ടും,
ഓര്‍മ്മിക്കാന്‍
ഒരു ശ്രമം.
പക്ഷെ..
ഓര്‍മ്മകള്‍
എന്നെ,
എവിടെയോ വച്ചു മറന്നു.

Thursday, April 05, 2007

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍
കാലത്തിന്റെ കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.

സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും.

അറിയുന്തോറും ഒത്തിരി
സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം.

സ്നേഹത്തിന്റെ കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ.

Tuesday, March 27, 2007

ഓര്‍മ്മകള്‍


ക്ലാവുപിടിക്കാത്ത ഓട്ടുരുളിയില്‍ വീഴുന്ന കാലത്തിന്റെ ജലത്തുള്ളി.
സൗഹൃദം.
---------------
മിന്നുന്നുതൊക്കയും തന്റേതെന്ന് മോഹിച്ച തട്ടാന്റെ പെട്ടിലെ കാക്കപൊന്ന്
വിചാരം.
----------
മനസ്സിന്റെ നിഗൂഢതയില്‍ ചെന്നുപതിക്കുന്ന ചിന്തയുടെ കനല്‍.

വാസ്തവം.
-------------
നടന്ന വഴിയേ വീണ്ടും കാല്പാടുകളാകുന്ന യാഥാര്‍ത്ഥ്യം.

കണ്ണീര്‍.

---------
കടലിന്റെ ആഴവും തിരയുമില്ലാത്ത ഉപ്പുജലം.

Tuesday, March 20, 2007

അത്മാവിന്റെ ഞരമ്പ്‌


അരുകിലെ ഹൃദയ നോവില്‍ നമ്മുടെ
അത്മാവിന്റെ ഞരമ്പ്‌ പിടക്കുന്നുവെങ്കില്‍,
തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്‌.


സ്നേഹം.
----------
അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ്‌ യാഥാര്‍ത്ഥ സ്നേഹം.

നടന്നകന്ന മനസ്സ്‌
---------------------
സ്നേഹം അറിഞ്ഞ മനസ്സ്‌ നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ്‌ നോക്കും
എന്നത്‌ നിശ്ചയം.

മുറിഞ്ഞ പോയ നിഴലുകള്‍
----------------------------------
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ
എനിക്ക്‌ മുന്നില്‍
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ വച്ചപ്പോള്‍
അതില്‍ മുഖമോ,മനസ്സോ ഉണ്ടായിരുന്നില്ല.

Wednesday, March 14, 2007

പരന്നൊഴുകുന്ന മനസ്സ്‌
നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന പുഴപോലെയാണ്‌.
അരുകിലെ മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

കളവും വഞ്ചനയും.
-----------------------------
സ്നേഹത്തിനുള്ളിലെ കളവും വഞ്ചനയും,
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌.

സ്വപ്നങ്ങളുടെ കടല്‍ത്തീരം.
-----------------------------------------
ഓര്‍മ്മകളുടെ ശ്മശാനമാണ്‌ മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ കടല്‍ത്തീരവും.

യാത്ര
-------
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച്‌ സ്നേഹമുണ്ടായിരിക്കണം.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.