Sunday, September 25, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ 
ശബ്ദം എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...എന്റെ ഹൃദയം  
നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ മുഴുവന്‍ 
കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും
മറവില്‍ പോകാതെ സൂക്ഷിക്കുക.
കാലത്തിന്റെ ഗതിവേഗത്തില്‍ 
നാം നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ കണ്ണാടി 
തിരഞ്ഞ എനിക്ക്‌ മുന്നില്‍ 
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ 
മനസ്സോ, മുഖമോ 
ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ ചേര്‍ക്കും 
തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ 
നാം നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം മറവിയെന്ന് 
പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..

5 comments:

  1. സഹീര്‍,

    നല്ല ചിന്തകള്‍. നല്ല എഴുത്ത്.

    -സുല്‍

    ReplyDelete
  2. നാം ഹൃദയത്തോട്‌ ചേര്‍ക്കും തോറും നമ്മില്‍ നിന്ന് അകലുന്ന പലതില്ലേ..നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം നാളേക്ക്‌ വെക്കും പോലെ..ഒാര്‍മ്മകളെ നാം മറവിയെന്ന് പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..

    ReplyDelete
  3. കാലത്തിന്റെ ഗതിവേഗത്തില്‍ ഒന്നും നഷ്ടപ്പെടാതിരിക്കന്‍ നമുക്ക് ശ്രമിക്കാം..ഒന്നിനേയും മറക്കാതിരിക്കാനും..
    ഇന്നലെകളുടെ ബാ‍ക്കി പത്രമാണല്ലൊ ഇന്നുകളുടെ നാം

    ReplyDelete
  4. കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍, ഒാര്‍മ്മകളിലെ നേട്ടം മാത്രമേ ബാക്കിയാകുള്ളൂ.
    ആ ധന്യതയുടെ സ്വരുകൂട്ടലിനായി സ്നേഹത്തിന്റെ നിലാവ്‌ അരുകിലെ മനസ്സില്‍ സൂക്ഷിച്ചാല്‍ അതാകും അന്നത്തെ ഏറ്റവും വലിയ പുണ്യം.

    ReplyDelete
  5. സഹീര്‍...

    നല്ല ചിന്തകള്‍

    പാതകള്‍ നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.