പാമ്പ് ഛര്‍ദ്ദിക്കാനാകാതെ
ഭൂമിയില്‍,
ഇരുളിണ്റ്റെ പൂതനാമോക്ഷം.
പരിഭ്രാന്തിയുടെ ചുടലകളില്‍, ,
പവര്‍കട്ടും,
മോഷണവും.
തടവിലാക്കിയ വെളിച്ചത്തിന്റെ
വേദനയില്‍പിടയുന്ന പാമ്പ്.
വിശ്രമമില്ലാതെ പണിയെടുത്തു പണിയെടുത്ത്,
വെളിച്ചം മങ്ങി ചന്ദ്രനും.
രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്.
ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി
പിഴ കൊടുത്ത് കൊടുത്തു
മടുത്ത്,
ഒടുക്കം.
സൈക്കിള്‍ ഉപേക്ഷിച്ച് എങ്ങോ ഓടി മറഞ്ഞു.
രാത്രിസുന്ദരിയുടെ മടിനിറയെ പണവും,
അടിവയര്‍ മുഴുവന്‍ വേദനയും.
ഇരുളിണ്റ്റെ കാവാലാള്‍ ഉറങ്ങാതെ
പണിയെടുത്തു പണിയെടുത്ത്
ഒടുക്കത്തെ ഉറക്കത്തിലേക്ക് മരിച്ച് വീഴുന്നു.
പുലരി പാടാന്‍ കഴിയാതെ
പൂവന്‍ പിടയെ കൊത്തിയകറ്റുന്നു.
രണ്ടാംകളി മാത്രം വിധിക്കപ്പെട്ട റ്റീയറ്ററുകളില്‍
കുളിച്ചിട്ടും കുളിച്ചിട്ടും തീരാതെ
നായിക വെള്ളം കുടിക്കുന്നു.
കല്ല്യാണം കുറിച്ച പെണ്ണും ചെക്കനും
പകലിനെ കിനാവുകണ്ട് രണ്ട് കിടക്കറയില്‍
സ്വപ്നത്തില്‍ രമിച്ച് അങ്ങനെ..യങ്ങയനെ
ഇണചേര്‍ന്ന് മതിവരാതെ
വീണ്ടും വീണ്ടും തമ്മീ പുണരുന്ന
ജാരനും ഭാര്യയ്ക്കും ഇടയില്‍ വരാന്‍കഴിയാതെ
നൈറ്റ്-ഡ്യൂട്ടിയില്‍ ഭര്‍ത്താവ്.
വാര്‍ത്തകള്‍ നിറച്ച് പകലിനെ കാത്തിരുന്ന
വര്‍ത്തമാനപത്രത്തിന് നഷ്ടം കോടികളുടെ കോളത്തില്‍.
കാഴ്ച നഷ്ടം വന്ന വല്യമ്മ മാത്രം
കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണു തുറന്ന്
വെറുതെ ചിരിക്കുന്നു.
രാത്രി..
വീണ്ടും രാത്രി.
പിന്നെയും ..പിന്നെയും
രാത്രികള്‍...