Sunday, July 06, 2025

ആരെയോ തിരയുമ്പോള്‍

നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.

Tuesday, June 17, 2025

പരന്നൊഴുകുന്ന മനസ്സ്‌

പരന്നൊഴുകുന്ന മനസ്സ്‌
നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന 
പുഴപോലെയാണ്‌.
അരുകിലെ 
മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

Sunday, June 15, 2025

ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ജീവിതത്തിന്റെ സ്പന്ദനങ്ങള്‍
ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.


Friday, June 06, 2025

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

 നാം നാളേയ്ക്‌ 
മാറ്റി വയ്ക്കുന്ന 
ഒരു കാര്യവും
ഈ ജീവിതത്തില്‍ 
നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

ജലമാളിക

ജലമാളിക

ചില സൌഹൃദങ്ങള്‍ 
ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ 
സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ
ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

 

Sunday, September 29, 2024

ചെയ്ത പ്രവൃത്തികൾ

ചെയ്ത പ്രവൃത്തികൾ
ചെയ്ത പ്രവൃത്തികൾ 
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.
 
 

Tuesday, May 07, 2024

 പ്രാര്‍ത്ഥന:

മനസ്സ്‌ പതറുമ്പോള്‍ 
സംസാരത്തേക്കാളും
പ്രാര്‍ത്ഥനയില്‍ 
മനസ്സ് നിറക്കുക.

Wednesday, June 14, 2023

കാലത്തിന്റെ പഴക്കം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.
 

Sunday, November 20, 2022

മറന്ന കാഴ്ചകള്‍

Reading
വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.
 

Sunday, October 02, 2022

അരുകിലെ സുഹൃത്തിന്റെ ഹൃദയം

dear friend
നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.

Sunday, September 25, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ 
ശബ്ദം എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...എന്റെ ഹൃദയം  
നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ മുഴുവന്‍ 
കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും
മറവില്‍ പോകാതെ സൂക്ഷിക്കുക.
കാലത്തിന്റെ ഗതിവേഗത്തില്‍ 
നാം നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ കണ്ണാടി 
തിരഞ്ഞ എനിക്ക്‌ മുന്നില്‍ 
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ 
മനസ്സോ, മുഖമോ 
ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ ചേര്‍ക്കും 
തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ 
നാം നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം മറവിയെന്ന് 
പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..

Sunday, September 18, 2022

പുണ്യപ്രവൃത്തിയിലെ കളവ്‌

വിശക്കുന്നവന്റെ മുന്നിലെ 
അന്നമാണ' ദൈവം
-
നല്‍കുന്നവന്റെ പാനപാത്രം
എന്നും നിറഞ്ഞിരിയ്കും.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ 
നിന്നുതന്നെയാണ'.
-
കളങ്കമില്ലാത്ത ചിന്തയില്‍ 
മാത്രമേ നന്‍മയുണ്ടാകുള്ളു.

നാം നാളേയ്ക്‌ മാറ്റി 
വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ 
നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-
പ്രാര്‍ത്ഥനകള്‍ മാത്രല്ല 
നന്‍മ അന്യന`വേദന
യുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി 
മാറിയേക്കാം..

Sunday, August 28, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ ശബ്ദം 
എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ \
തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ 
പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ 
എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം 
ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...
എന്റെ ഹൃദയം നിന്റെ 
പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ 
മുഴുവന്‍ കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും 
മറവില്‍ പോകാതെ 
സൂക്ഷിക്കുക.
കാലത്തിന്റെ 
ഗതിവേഗത്തില്‍ നാം 
നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ 
മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ 
കണ്ണാടി തിരഞ്ഞ എ
നിക്ക്‌ മുന്നില്‍ മുറിഞ്ഞ 
പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ മനസ്സോ, 
മുഖമോ ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ 
ചേര്‍ക്കും തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം 
നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം 
മറവിയെന്ന് പേര്‌ 
ചൊല്ലി മനപൂര്‍വ്വം മറക്കുന്നു.

Sunday, August 14, 2022

നിലാവിന്റെ സ്വാതന്ത്ര്യം

ജീവിതത്തിന്റെ കമ്പിയെഴിക്കുള്ളീല്‍
ഞെരിക്കപ്പെടുമ്പോള്‍,
അകലത്തെ സ്വാതന്ത്യം ആഹ്ളാദമാകുന്നു.

മറുവശം,
നിലാവിന്റെ  സ്വാതന്ത്ര്യം 
പുതപ്പു ചുടുമ്പോള്‍
മറ്റെല്ലാം വെറുക്കപ്പെടുന്നു
എന്നത്‌ പ്രക്രതി സത്യം.
അന്യന്റെ സുഖം
 മനസ്സിലേറ്റാനാണ'
നമുക്കെല്ലാം വെമ്പല്‍
അതില്‍ ഞാനും നീയും 
ഒരു പോലെ ...
അതും വാസ്തവം....???

Tuesday, July 26, 2022

ഓര്‍മ്മകള്‍

ക്ലാവുപിടിക്കാത്ത 
ഓട്ടുരുളിയില്‍ വീഴുന്ന 
കാലത്തിന്റെ 
ജലത്തുള്ളി.

സൗഹൃദം.
മിന്നുന്നുതൊക്കയും 
തന്റേതെന്ന് മോഹിച്ച 
തട്ടാന്റെ പെട്ടിലെ 
കാക്കപൊന്ന്

വിചാരം.മനസ്സിന്റെ 
നിഗൂഢതയില്‍
ചെന്നുപതിക്കുന്ന 
ചിന്തയുടെ കനല്‍.

വാസ്തവം.
നടന്ന വഴിയേ 
വീണ്ടും 
കാല്പാടുകളാകുന്ന 
യാഥാര്‍ത്ഥ്യം.

കണ്ണീര്‍.കടലിന്റെ 
ആഴവും 
തിരയുമില്ലാത്ത 
ഉപ്പുജലം.

Monday, July 25, 2022

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍
കാലത്തിന്റെ കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.
സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും.

അറിയുന്തോറും ഒത്തിരി
സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം.

സ്നേഹത്തിന്റെ കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ.

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.
രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

പീലാത്തോസാകാന്‍ സര്‍ക്കാര്‍
വയനാട്ടിലെ കര്‍ഷകന്‍
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ.
കേള്‍ക്കേണ്ടേ സര്‍ക്കാര്‍,
പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

Sunday, July 24, 2022

ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകള്‍

 ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ'
 നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്‌-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ 
അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ 
വഴികാട്ടിയും.

നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.

കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.

ഓര്‍മ്മയില്‍ തിരയുന്ന
 ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ 
ചലനങ്ങളാകാം.
ഒരാള്‍ നമ്മെ അറിയുമ്പോള്‍അവരെ നാം അറിയേണ്ടത്‌
ആ മനസ്സില്‍ നിന്ന്‌ തന്നെയാവണം.

Saturday, July 23, 2022

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന 
ഓരോ ചിന്തകളും
നമുക്കുള്ളിലെ 
പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ 
യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം
-
കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.
--
ജീവിതത്തിന്റെ 
തൂവലുകളാണ' 
ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ 
നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.
-
കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍ 
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ 
നല്‍കിയ സ്നേഹം.

സ്നേഹം, കൊടുക്കലും വാങ്ങലും

 കൊടുക്കലിനും വാങ്ങലിനും 
ഇടയില്‍പെട്ട് നട്ടം തിരിയുന്ന 
അനുഭവമാണ് ജീവിതം

പണത്തിന് മേലെ പറക്കുന്ന
ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ 
കഴിയില്ല
എന്നത് പ്രപഞ്ച സത്യം.

സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.
-


ഒരാള്‍ക്ക് നമ്മെ 
ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ 
സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.