ഉന്നം കൊളുത്തി
നെഞ്ച് തകർത്തൊരേറ്... ഏഴും തെറ്റി
തെറിച്ച് പല ദിക്കിൽ
ചിന്നം. പിന്നം.
ആറാളും മുതുകും പൊത്തി
ഓടി മറഞ്ഞു,
പെറുക്കിക്കൂട്ടി,
ഒന്നിനു മേൽ ഒന്നടുക്കി.. രണ്ടടുക്കി, മൂന്ന്,
നാല്,
അഞ്ചടുക്കി..,
ആറ്....,
ദേ..വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്.......
അഞ്ചാം നിലയിൽനിന്ന് താഴേക്ക്
അടുക്കുതെറ്റി,
മേലെന്ന് രണ്ടും പൊത്തോന്ന്...
ഓട്ടം.
വീണ്ടും....
അടുക്കൽ,
അഞ്ച്,..ആറ്,
ഓടിക്കോ......
വരുന്നെടാ..ഏറ്....
പാത്ത്
പാത്തുവന്ന്
ഒന്നിന് മേൽ
ഒന്ന് വച്ച്..
രണ്ടുവച്ച്
ഒടുക്കം,
ആറിനുമേൽ മിടിക്കുന്ന
ഹൃദയംവച്ച്..
തിരിഞ്ഞ്
നോക്കി..നോക്കി..
വിളിച്ചൊരു കൂവൽ
സെവന്റീസ്.....
സെവന്റീസ്....
No comments:
Post a Comment