
അറിവിന്റെ ആഴങ്ങളിലേക്ക്
മനസ്സ് ചെന്നെത്തുമ്പോള്‍
നേടുന്ന തിരിച്ചറിവാണ്
യഥാര്‍ത്ഥ അറിവ്,
അതു തന്നെയാണ്
ഏറ്റവും വലിയ സമ്പാദ്യം
-
വീഴ്ചകള്‍ നമ്മെ നോവിക്കുമ്പോള്‍
മാത്രമേ ഉയര്‍ച്ചയുടെ
ആഹ്ളാദം നാം അറിയുകയുളൂ.
-
നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.
-
അക്ഷയപാത്രമാണ് സ്നേഹം.
ചൊരിഞ്ഞാലെ നിറയൂ.
-
അവസാനം വരെയും പ്രതീക്ഷ
നല്കുന്ന ഹൃദയമാണ് ഏറ്റവും ഉന്നതം
-
അമ്മയുടെ ഗര്‍ഭഗൃഹത്തോളം
സുരക്ഷിതവും സാന്ത്വനവും സ്നേഹവും
ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
ഈ ഭൂമിയിലുണ്ടാവില്ല.