Sunday, March 07, 2010

ജീവന്റെ രേണുക്കള്‍


അറിവിന്റെ ആഴങ്ങളിലേക്ക്‌
മനസ്സ്‌ ചെന്നെത്തുമ്പോള്‍
നേടുന്ന തിരിച്ചറിവാണ്‌
യഥാര്‍ത്ഥ അറിവ്‌,
അതു തന്നെയാണ്‌
ഏറ്റവും വലിയ സമ്പാദ്യം
-
വീഴ്ചകള്‍ നമ്മെ നോവിക്കുമ്പോള്‍
മാത്രമേ ഉയര്‍ച്ചയുടെ
ആഹ്ളാദം നാം അറിയുകയുളൂ.
-
നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.
-
അക്ഷയപാത്രമാണ്‌ സ്നേഹം.
ചൊരിഞ്ഞാലെ നിറയൂ.
-
അവസാനം വരെയും പ്രതീക്ഷ
നല്‍കുന്ന ഹൃദയമാണ്‌ ഏറ്റവും ഉന്നതം
-
അമ്മയുടെ ഗര്‍ഭഗൃഹത്തോളം
സുരക്ഷിതവും സാന്ത്വനവും സ്നേഹവും
ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
ഈ ഭൂമിയിലുണ്ടാവില്ല.

5 comments:

  1. അറിവിന്റെ ആഴങ്ങളിലേക്ക്‌
    മനസ്സ്‌ ചെന്നെത്തുമ്പോള്‍
    നേടുന്ന തിരിച്ചറിവാണ്‌
    യഥാര്‍ത്ഥ അറിവ്‌,
    അതു തന്നെയാണ്‌
    ഏറ്റവും വലിയ സമ്പാദ്യം

    ReplyDelete
  2. അക്ഷയ പാത്രമാണ് സ്നേഹം.
    നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും..:)

    ReplyDelete
  3. സ്നേഹിക്കുക.സ്നേഹമാണഖിലസാരമൂഴിയില്‍

    ReplyDelete
  4. അമ്മയുടെ ഗര്‍ഭഗൃഹത്തോളം
    സുരക്ഷിതവും സാന്ത്വനവും സ്നേഹവും
    ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
    ഈ ഭൂമിയിലുണ്ടാവില്ല.

    ReplyDelete
  5. അമ്മയുടെ ഗര്‍ഭഗൃഹത്തോളം
    സുരക്ഷിതവും സാന്ത്വനവും സ്നേഹവും
    ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
    ഈ ഭൂമിയിലുണ്ടാവില്ല.

    നല്ല വരികള്‍...
    ചിത്രം വളരെ നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.