
മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത് പരാജയവുമായിരുന്നില്ല.
ഇടയ്ക്ക് വേറൊരാള് വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.
നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.
ദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.