Ind disable

Thursday, April 01, 2010

വിഷു ഓര്‍മ്മകള്‍



വിഷു,
ഓര്‍മ്മകളില്‍,
ഇന്നും മഞ്ഞപട്ടുടുത്ത്‌
കണികണ്ടുണരുന്ന..വിഷുപുലരി.
പുത്തന്‍ വെള്ളിനാണയത്തിന്റെ കിലുക്കം.
മനസ്സ്‌ നിറയെ മത്താപ്പ്‌ കത്തിച്ച്‌,
അമ്പലവയലില്‍ ഓലപന്തു കളിച്ച്‌,
ഉഞ്ഞാലാടി,
ഓട്ടു കഷണം അടിക്കി വച്ചു
സെവണ്റ്റീസ്‌ എറിഞ്ഞ്‌..
കൈനീട്ടം കൊണ്ട്‌ ഇഷ്ടക്കാരിയ്ക്ക്‌
മിഠായി വാങ്ങി നിക്കറിന്റെ കീശയില്‍ സൂക്ഷിച്ച്‌,
അവളെ നോക്കി..നോക്കി..
ഉച്ചയ്ക്‌ അവളുമായി ഒന്നിച്ച്‌
സദ്യയുണ്ട്‌
പപ്പടം പൊട്ടിച്ച്‌ ..
നാല്‌ തരം പായസം കുടിച്ച്‌...
അങ്ങനെ..യങ്ങെനെ..
വിഷു...ഓര്‍ത്തു വയ്ക്കാന്‍
ഒത്തിരി ഓര്‍മ്മകള്‍ തരുന്നു..

ഒറ്റപ്പെട്ട മനസ്സ്‌


മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

മരണത്തിന്‌ തൊട്ട്‌ മുന്‍പ്‌ വരെയും
പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്‌
ഏറ്റവും ഉന്നതം.

അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
എന്നാല്‍ പ്രവൃത്തില്‍ അവസരം
ഉപയോഗിക്കാതിരിക്കുക.

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.


നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.

സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.

വിജയവും, പരാജയവും, സമനിലയും.


മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

ദിശമാറ്റിമറിക്കാന്‍.



ഒരു സംഭാവനയ്ക്‌ പിന്നില്‍
ഒരായിരം രൂപയുടെ മോഹമുണ്ടാകും.
ഒരു അഭിനന്ദനത്തിന്‌ പിന്നില്‍
ലഭിക്കതെ പോയ മോഹപെയ്തിണ്റ്റെ
കണ്ണീരുണ്ടാകും.
-
ഒരു നേട്ടത്തില്‍ പുഞ്ചിരിക്കുമ്പോള്‍
ഒരു കൂട്ടം ആളുകളുടെ
പരാജയത്തിണ്റ്റെ നോവുണ്ടാകും
അതിനുപിന്നില്‍.
-
നമുക്ക്‌ നഷ്ടപ്പെടുന്ന ഒാരോ സ്ഥാനവും,
അരുകിലെ സഹോദരന്‌ ലഭിച്ചതില്‍
ആഹ്ളാദിക്കുക.
-
ഒരു വാക്കോ ഒരു വരിയോ മതി
ഒരു ജീവിതത്തിണ്റ്റെ ദിശമാറ്റിമറിക്കാന്‍.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2009 , 2010 M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.