Wednesday, January 11, 2017

ഗ്രഹണം.


സുര്യന്‍,
പാമ്പ്‌,
ഇരുട്ടിന്റെ പൂതനാമോക്ഷം.
തുടരെ.തുടരെ..
പരിഭ്രാന്തിയുടെ ചുടലകളില്‍,
പവര്‍കട്ടും,
മോഷണവും.
രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്‌.
രാത്രിസുന്ദരിയുടെ മടിനിറയെ പണവും,
അടിവയര്‍ മുഴുവന്‍ വേദനയും.
ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി
പിഴ കൊടുത്ത്‌ കൊടുത്തു
ഒടുക്കം,
സൈക്കിള്‍ ഉപേക്ഷിച്ച്‌ ഓടി മറഞ്ഞു.
പുലരി പാടാന്‍ കഴിയാതെ
പൂവന്‍ പിടയെ കൊത്തിയകറ്റുന്നു.
ഇരുളിന്റെ കാവലാള്‍ ഉറങ്ങാതെ
പണിയെടുത്ത് പണിയെടുത്തു,
ഒടുക്കത്തെ ഉറക്കത്തിലേക്ക്‌ മരിച്ച്‌ വീഴുന്നു.
കല്ല്യാണം കുറിച്ച മണവാളനും പെണ്ണും
പകലിനു കാത്ത്‌,
മോഹിച്ച്‌,
ഒടുക്കം
കിനാവില്‍ മാത്രം രമിച്ചു,
ഇണചേര്‍ന്ന്‌ മതിവരാതെ വീണ്ടും
പുണരുന്ന ജാരനും ഭാര്യയ്ക്കുമിടയില്‍
വരാനാകാതെ നൈറ്റ്‌ ഡ്യൂട്ടിയില്‍ ഭര്‍ത്താവ്‌.
വാര്‍ത്തകള്‍ നിറച്ച്‌ പകലിനെ കാത്തിരുന്ന
വര്‍ത്തമാന പത്ര്‍ത്തിന്‌ നഷ്ടം ലക്ഷത്തിന്റെ കോളത്തില്‍.
എന്നോ കാഴ്ച നഷ്ടം വന്ന വല്യമ്മ -
മാത്രം കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണുതുറന്ന്‌ ചിരിക്കുന്നു.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.