Friday, September 20, 2013

പ്രവാസ പരിണാമം ക്രഡിറ്റ്‌ കാര്‍ഡ്‌ രൂപത്തില്‍


ഒരു പ്രവാസി മൂന്ന്‌ കാലങ്ങ(കഷ്ടങ്ങള്‍)ളിലൂടെ....


ഗള്‍ഫില്‍ നില്‍ക്കുമ്പോള്‍:-


പ്ര : പ്രശ്നങ്ങളും ദുരിതങ്ങളും ഒരിക്കലും തീരാത്തവന്‍.


വാ : വായ്പകളാല്‍ ചുറ്റപ്പെട്ടവന്‍.


സി : സിഗരറ്റിലും സ്വപ്നങ്ങളിലും ജീവിതം ഹോമിക്കപ്പെട്ടവന്‍.

നാട്ടിലെത്തിയാല്‍:-
പ്ര : പ്രമാണിയായി ജീവിക്കുന്നവന്‍


വാ : വാടകവണ്ടിയില്‍ നാട്‌ ചുറ്റുന്നവന്‍


സി : സിനിമയ്ക്കും സിക്കാറിനും നടക്കുന്നവന്‍

ഗള്‍ഫ്‌ ജീവിതം മതിയാക്കി മടങ്ങുമ്പോള്‍:-
പ്ര : പ്രസാദം നഷ്ടപ്പെട്ടവന്‍.


വാ : വാര്‍ധക്യം പിടികൂടിയവന്‍.


സി : സിക്കിന്‌(രോഗങ്ങള്‍) അടിമപ്പെട്ടവന്‍.

ഒടുക്കം,വെറുമൊരു പ്രയാസിയായി ജീവിതത്തിന്റെ പുറം പോക്കുകളില്‍ ജീവിച്ച്‌, കഴിഞ്ഞ ജീവിതത്തിന്റെ നഷ്ടം വന്ന നാളുകള്‍ വിചാരിച്ച്‌ വിചാരിച്ചു പ്രവാസഭൂമിയിലെ രേഖകള്‍ പോലെ എല്ലാം കാറ്റില്‍ മാഞ്ഞ്‌. ഒടുക്കം, ആധുനിക കാലത്തിണ്റ്റെ കടം കാര്‍ഡ്‌ പോലെ ഉരച്ച്‌ ഉരച്ചു ഇല്ലാണ്ടാകുമ്പോള്‍ ദൂരെക്ക്‌ വലിച്ചെറിയുന്ന വെറുമൊരു ക്രെഡിറ്റ്‌ മാത്രമാകുന്നു പ്രവാസി..


ശരിയ്ക്കും കടം കൊടുക്കുന്ന കാര്‍ഡ്‌ പോലെ,


കൊടുക്കുന്നവന്‍ എന്നും കൊടുത്തു കൊണ്ടേയിരിക്കുന്നു..


വാങ്ങുന്നവന്‍ എന്നും വാങ്ങി കൊണ്ടേയിരിക്കുന്നു...


അത്‌ പ്രവാസിക്ക്‌ മാത്രം വന്നു ചേരുന്ന ദുര്യോഗം..


അവര്‍ ഇനിയെങ്കിലും നമ്മെ അറിയട്ടെ....Friday, August 02, 2013

സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസംത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്‌.     
            വിശപ്പിന്റെ വിളി എന്തെന്ന്‌ ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം.
        ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക്‌ ഇല്ലാത്തവന്റെ അന്നത്തിലേക്ക്‌ ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം.
       മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.
------  
ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്‌(സ)മുന്നില്‍ ജിബ്‌-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക്‌ വായന വശമില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്‌. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ്‌ പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന്‌ ഹൃദയത്തി ലേക്ക്‌ പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട്‌ തുടര്‍ന്നുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന്‌ വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്‌, അറിവാണ്‌, സംസ്ക്കാരമാണ്‌ മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത്‌ മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന്‌ വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ്‌ ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്‌
------ഒരുപാട്‌ നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട്‌ ഉഴലുന്ന ഹൃദയങ്ങളോട്‌ കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക്‌ ഒന്നായി പ്രാര്‍ത്ഥിക്കാം.

Tuesday, June 04, 2013

ആഗോളമാന്ദ്യം വല്ലാതെ മുറുകെ പിടിച്ചിരിക്കുന്നത്‌ ശരിയ്ക്കും പ്രവാസ ജീവനുകളെയാണ്‌, അനുവാദം ചോദിക്കാതെ കടന്നു വരുന്ന മരണം പോലെ ഓരോ പുലര്‍ച്ചയിലും ഓഫിസില്‍ എത്തി മേശമേല്‍ കാത്തിരിക്കുന്ന പിരിച്ച്‌ വിടല്‍ നോട്ടിസുമായി പടിയിറങ്ങിയ ഓരോ സഹോദരണ്റ്റെയും മനസ്സിനെ ചുറ്റിപിടിച്ചിരിക്കുന്ന നോവാണിത്‌, തീര്‍ച്ചയായും ഒരു മടങ്ങിപ്പോക്കിണ്റ്റെ പെട്ടി ഒരുക്കലിലാണ്‌ നാം, ഇല്ലാ കാരണങ്ങള്‍ കണ്ടെത്തി പിരിച്ചയക്കുമ്പോള്‍ ആ ഹൃദയത്തില്‍ മൌനജഢമായി പോകുന്ന ഒരു പാട്‌ ഒരു പാട്‌ സ്വപ്നങ്ങളുണ്ട്‌, അത്‌ കടത്തിണ്റ്റെയും, കെട്ടുതാലിയുടെയും,കണ്ണിരിണ്റ്റെയും ഉറവവറ്റാത്ത നേര്‍കാഴ്ചയാണ്‌,പേടിപ്പെടുത്തുന്ന-ദുസ്വപ്നമാണ്‌..നാട്ടിലൊക്കുള്ള മടങ്ങി വരവില്‍ കാത്തിരിക്കുന്ന മനസ്സിണ്റ്റെ കണ്ണും കയ്യും പരതുന്നത്‌ പോക്കറ്റിലെ മണിക്കിലുക്കത്തില്‍ തന്നെയാവും,ജോലി നഷ്ടംവരുന്ന ഒരു പ്രവാസിയുടെ അവസ്ഥ മാറാവ്യാതി പിടിപെട്ട രോഗിയെപ്പോലെയാണ്‌,ഒടുക്കം സ്വാന്തം ഭാര്യയപ്പേ്പാലും സ്വകാര്യത്തില്‍ പരിഭവിക്കും ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള്‍ പ്രവാ(യാ)സം കുടിച്ചിട്ട്‌ എനിക്ക്‌ എന്തുതന്നു, കത്തിലെ കുറച്ചു വരികളും രണ്ടു കുഞ്ഞുങ്ങളെയുമല്ലാതെ,ശരിയാണ്‌ എന്നില്‍ പ്രവാസത്തില്‍ ബാക്കിയായത്‌ എല്ലിനുമേല്‍ ഏച്ചുകെട്ടിയ ശരീരവും പെട്ടിനിറയെ മരുന്നു കമ്പനിയുമല്ലാതെ മറ്റൊന്നുമില്ലാ എന്ന ചിന്ത വല്ലാതെ വലയ്ക്കുന്ന മനസ്സുകളാണ്‌ ഇവിടെ ,ഇനി ഒരു തിരിച്ചു വരുവിന്‌ ഒരു ഗള്‍ഫില്ലാ എന്നറിവും,മുന്നിലെ ശൂന്യതയും.ചരടറ്റ പട്ടത്തിണ്റ്റെ മനസ്സുപോലെയാണ്‌...എവിടെക്കോ..എങ്ങോട്ടേക്കോ.."

Saturday, May 18, 2013

മുന്നില്‍ ഒരാള്‍ ഉള്ളതിനാല്‍
വിജയവുമായിരുന്നില്ല.
പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍
അത്‌ പരാജയവുമായിരുന്നില്ല.
ഇടയ്ക്ക്‌ വേറൊരാള്‍ വരാതിരുന്നതിനാല്‍
സമനിലയിമായിരുന്നില്ല.

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.


നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.


ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.


സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.