Thursday, April 01, 2010

വിഷു ഓര്‍മ്മകള്‍



വിഷു,
ഓര്‍മ്മകളില്‍,
ഇന്നും മഞ്ഞപട്ടുടുത്ത്‌
കണികണ്ടുണരുന്ന..വിഷുപുലരി.
പുത്തന്‍ വെള്ളിനാണയത്തിന്റെ കിലുക്കം.
മനസ്സ്‌ നിറയെ മത്താപ്പ്‌ കത്തിച്ച്‌,
അമ്പലവയലില്‍ ഓലപന്തു കളിച്ച്‌,
ഉഞ്ഞാലാടി,
ഓട്ടു കഷണം അടിക്കി വച്ചു
സെവണ്റ്റീസ്‌ എറിഞ്ഞ്‌..
കൈനീട്ടം കൊണ്ട്‌ ഇഷ്ടക്കാരിയ്ക്ക്‌
മിഠായി വാങ്ങി നിക്കറിന്റെ കീശയില്‍ സൂക്ഷിച്ച്‌,
അവളെ നോക്കി..നോക്കി..
ഉച്ചയ്ക്‌ അവളുമായി ഒന്നിച്ച്‌
സദ്യയുണ്ട്‌
പപ്പടം പൊട്ടിച്ച്‌ ..
നാല്‌ തരം പായസം കുടിച്ച്‌...
അങ്ങനെ..യങ്ങെനെ..
വിഷു...ഓര്‍ത്തു വയ്ക്കാന്‍
ഒത്തിരി ഓര്‍മ്മകള്‍ തരുന്നു..

7 comments:

എം.എച്ച്.സഹീര്‍ said...

വെള്ളിനാണയത്തിണ്റ്റെ കിലുക്കം.മനസ്സ്‌ നിറയെ മത്താപ്പ്‌ കത്തിച്ച്‌, അമ്പലവയലില്‍ ഓലപന്തു കളിച്ച്‌,ഉഞ്ഞാലാടി,ഓട്ടു കഷണം അടിക്കി വച്ചു സെവണ്റ്റീസ്‌ എറിഞ്ഞ്‌..കൈനീട്ടം കൊണ്ട്‌ ഇഷ്ടക്കാരിയ്ക്ക്‌ മിഠായി വാങ്ങി നിക്കറിണ്റ്റെ കീശയില്‍ സൂക്ഷിച്ച്‌,അവളെ നോക്കി..നോക്കി..

കുഞ്ഞന്‍ said...

സഹീര്‍ഭായ്..


കുട്ടികളാണ് വിഷുവും പെരുന്നാളും ആഘോഷിക്കുന്നത് ആണെന്നെനിക്കു തോന്നുന്നത്.

പടക്കം ഇല്ലെങ്കില്‍ എന്തൊരു വിഷു..? അതുകൊണ്ട്

ഠോ ഠോ ഠോ ഠോ ഠോ... ഒരു മാലപ്പടക്കം പൊട്ടിക്കുന്നു..!

കരീം മാഷ്‌ said...

ഓര്‍ക്കാന്‍ ഒരുപാടുള്ള ഒരോ ആഘോഷവും
മനസ്സില്‍ ബാല്യം തിരിച്ചു തരുന്നു.
Wish you a Happy “വിഷു“

അപ്പു said...

വിഷു ആശംസകള്‍!

ഗീതാഗീതികള്‍ said...

സ്വര്‍ണ്ണവര്‍ണ്ണപ്പൂക്കളാല്‍ വര്‍ണ്ണശോഭയേറ്റി മണ്ണിന്‍ പുണ്യമായ് പൂവിടുന്ന ആ കര്‍ണ്ണികാരങ്ങളെ മറന്നുവോ സഹീര്‍ ?

എം.എച്ച്.സഹീര്‍ said...

കണ്ണനെ കണികാണാന്‍ എത്തിയ എണ്റ്റെ എല്ല്ലാ പ്രിയങ്ങള്‍ക്കുംകൈനിറയെ കാണിക്ക,,,കുഞ്ഞന്‍, കരിം മാഷ്‌..അപ്പു,ഗീതാ....എങ്ങനെയുണ്ടായിരുന്നു കണി..ഗള്‍ഫില്‍ ഞങ്ങളുടെ .വിഷു അവധി ദിനത്തിലേക്ക്‌ കൂടി മാറ്റിയിരിക്കുകയാണ്‌.

Hari mathilakam said...

നന്നായിരിക്കുന്നു വഴി തെറ്റി വന്നതാണ് ഞാനീ വഴി പക്ഷേ ഒരു നിമിഷം കുട്ടിക്കാലത്തെ വിഷുവിലേക്ക് പോയി.
http://greetingsmalayalam.blogspot.com/2010/04/blog-post_13.html

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.