Saturday, May 18, 2013

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.


നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.


ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.


സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.

11 comments:

എം.എച്ച്.സഹീര്‍ said...

നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

ഫസല്‍ said...

സ്നേഹത്തെ കുടിയിരുത്തിയ ക്ഷേത്രാങ്കണത്തിലേക്ക്
ഏവര്‍ക്കും സ്വാഗതം, സ്നേഹമോ നിവേദ്യം

പാനൂരാന്‍ said...

"നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല. "

"kal ho na ho...."
നന്നായിട്ടുണ്ട്..

സ്നേഹതീരം said...

ഇന്നിന്, ഇന്നലെകളേക്കാളും, നാളെയേക്കാളും പ്രാധാന്യമുണ്ട് എന്ന സത്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി. നാളെയൊരിക്കല്‍ നല്‍കാ‍ന്‍ കാത്തു വയ്ക്കുന്ന സ്നേഹം വ്യര്‍ത്ഥമാവില്ലെന്നാരു കണ്ടൂ?
കണ്ണീരിനെക്കുറിച്ച്-
കണ്ണീരുകൂടാതെ നൊമ്പരങ്ങള്‍ ചുമക്കാന്‍ മനുഷ്യര്‍ ശീലിച്ചുകഴിഞ്ഞെന്നു തോന്നുന്നു.

സ്നേഹതീരം said...

ഇന്നിന്, ഇന്നലെകളേക്കാളും, നാളെയേക്കാളും പ്രാധാന്യമുണ്ട് എന്ന സത്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി. നാളെയൊരിക്കല്‍ നല്‍കാ‍ന്‍ കാത്തു വയ്ക്കുന്ന സ്നേഹം വ്യര്‍ത്ഥമാവില്ലെന്നാരു കണ്ടൂ?
കണ്ണീരിനെക്കുറിച്ച്-
കണ്ണീരുകൂടാതെ നൊമ്പരങ്ങള്‍ ചുമക്കാന്‍ മനുഷ്യര്‍ ശീലിച്ചുകഴിഞ്ഞെന്നു തോന്നുന്നു.

തറവാടി said...

ചിന്തകള്‍ കൊള്ളാം :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബന്ധങ്ങളുടെയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞൂ

ശ്രീ said...

ഇന്ന് ചെയ്യാനുള്ളത് ഇന്നു തന്നെ ചെയ്തു തീര്‍ക്കുക.
:)

എം.എച്ച്.സഹീര്‍ said...

ബന്ധങ്ങള്‍ക്ക്‌ നഷ്ടം ഒരിക്കലും വന്നിട്ടില്ല സജി, നമ്മുടെ തായ്‌ വേരായ ബന്ധങ്ങള്‍ നഷ്ടം വരാതെ സൂക്ഷിക്കാം നമുക്ക്‌..ചുമ്മാ നമ്മള്‍ സ്നേഹം കൂടുതല്‍ കിട്ടാന്‍ വേണ്ടി പറയുന്നതാ ഇങ്ങനെയെക്കെ..ഞാനും ഒരാര്‍ട്ടിക്കിളില്‍ എഴുതിട്ടുണ്ട്‌..സ്നേഹം അനുകമ്പ, ദയ,കാരുണ്യം ഇവയെക്കെ എന്നെ ന്യായവിലയ്ക്ക്‌ തൂക്കി വിറ്റു എന്ന്‌..പക്ഷ നമ്മെ പിടിച്ചു നിര്‍ത്തുന്ന നന്‍മ ഈ സ്നേഹമല്ലാതെ മറ്റെന്താണ്‌. എണ്റ്റെ സ്നേഹത്തിണ്റ്റെ വാക്കുകളിലൂടെ യാത്രചെയ്ത(ഫസല്‍,പാനൂരാന്‍,സ്നേഹതീരം,തറവാടി,സജി,ശ്രീ) എല്ലാവര്‍ക്കും നന്ദി...ഇനി സ്വാഗതവും. സ്നേഹത്തിണ്റ്റെ ആയുസെത്തുവേളം കഴിയാന്‍ പറ്റുന്നത്‌ ഏെറ്റവും വല്യ ഭാഗ്യം...

ബഷീര്‍ വെള്ളറക്കാട്‌ said...

പരസ്പരമുള്ള സ്നേഹവും സാഹോദര്യവും നഷ്ട്മായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ദു:ഖം കാണാന്‍ കഴിയുന്ന മന്‍സ്സുകള്‍ ഒരുമിക്കട്ടെ.. ആശംസകള്‍

sv said...

കനല്‍ വീണ ജീവിതവഴികളിലും‍ കണ്ണിരുപ്പു മണക്കുന്ന തീരങ്ങളിലും കൂടെ കരുതാവുന്ന ചിന്ത...

നന്നായിട്ടുണ്ടു ആശയം ....നന്മകള്‍ നേരുന്നു



ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.