Tuesday, January 29, 2008

സൌഹൃദജലമാളിക



ദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.
-------------------------------------------
ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,


പുകഴ്‌ ത്തലിന്റെ വാതില്‍ പാളിയ്ക്കപ്പുറം
ദുഷ്ടവിചാരത്തിന്റെ വിശാല മുറ്റമുണ്ടെന്നോര്‍ക്കുക,
എല്ലാ നന്‍മകളുടെ കൈകളൂം ശുദ്ധമാവണമെന്നില്ല.

9 comments:

എം.എച്ച്.സഹീര്‍ said...

ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

..::വഴിപോക്കന്‍[Vazhipokkan] said...

നല്ല ചിന്ത :)

Sreenath's said...

agreed!

sivakumar ശിവകുമാര്‍ said...

കവിത ഇഷ്ടമായി...അഭിനന്ദനങ്ങള്‍...നല്ല അര്‍ഥപൂര്‍ണമായ വരികള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സൗഹൃദം ഒരു തണല്‍ മരമാണ്.
സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ, ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്.

ഏ.ആര്‍. നജീം said...

ഒന്നും തിരികെ പ്രതീക്ഷിക്കാതെ സൗഹൃദത്തെ, സുഹൃത്തിനെ സ്നേഹിക്കുക..അതെന്നും നിലനില്‍ക്കും..

നന്നായി ഈ ചിന്ത...

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

ദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.
ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍........

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.