Sunday, January 20, 2008

മനസ്സില്‍ തോരാത്ത മഴ


ഒന്നാം ദിവസം.
മഴ ഒരനുഭവമാണ',
ആഹ്ളാദമാണ',
ആനന്ദമാണ',
ആഘോഷമാണ',
വെള്ളം തെറിപ്പിച്ച്‌,
തോര്‍ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്കി
ചങ്ങാതിയെ വെള്ളത്തില്‍ ഉന്തിയിട്ട്‌
തല നനച്ച്‌..നനച്ച്‌...

രണ്ടാം ദിവസം
മഴ അസ്വസ്തമാണ',
മഴ കഴിയാനുള്ള കാത്തിരിപ്പായി,
കാല്‍ പന്തു കളിക്കാനാകാതെ,
സെവണ്റ്റീസ്‌ പറയാനാകാതെ,
ഗോലി കളിച്ച്‌ ചങ്ങാതിയെ തോല്‍പ്പിച്ച്‌
ഞൊട്ടയ്ക്ക്‌ തല്ലു കൊടുക്കാന് കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില്‍ പനിയുടെ കയ്പുമായി
വെള്ളത്തില്‍ കളിച്ചതിന്റെ
ശകാരം കേട്ട്‌ രാപ്പനിയിയെ പേടിച്ച്‌ കിടുങ്ങി
കാഞ്ഞിലെ കൊച്ചന്‍ കിനാവില്‍
ഭയപ്പെടുത്തിയ മനസ്സുമായി...
അങ്ങനെ..യങ്ങനെ..
മനസ്സില്‍ മഴ പെയ്യ്തു കൊണ്ടിരിക്കുകയാണ`
നനഞ്ഞ്‌..നനഞ്ഞു..

4 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
ബഷീര്‍.പി.ബി.വെള്ളറക്കാട്‌ said...

നന്നായി അനുഭവിച്ചവര്‍ ഈ മഴയെ പഴി പറയുന്നു.
ഒത്തിരി നനഞ്ഞവരും..
മഴയില്‍ ജീവിതം നഷ്ടമായവര്‍...ഒരു ദുഖമായി അവശേഷിക്കുന്നു..
മഴയില്‍ മനസ്സു തണുക്കാത്ത ഒരു മലയാളി...

ഏ.ആര്‍. നജീം said...

യൂയേയീ ക്കാരൊക്കെ മഴയെ ആസ്വദിക്കുകയാണല്ലെ...
തൊട്ടടുത്ത് കിടന്നിട്ടും ഈ കുവൈത്തിലേക്ക് ഒരല്പം പോലും പെയ്തില്ലല്ലോ എന്നോര്‍കുമ്പോഴാ... :)

എം.എച്ച്.സഹീര്‍ said...

കാല്‍ പന്തു കളിക്കാനാകാതെ,
സെവണ്റ്റീസ്‌ പറയാനാകാതെ,
ഗോലി കളിച്ച്‌ ചങ്ങാതിയെ തോല്‍പ്പിച്ച്‌
ഞൊട്ടയ്ക്ക്‌ തല്ലു കൊടുക്കാന് കഴിയാതെ

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.