Wednesday, January 16, 2008

മഴ നനഞ്ഞ്‌...നനഞ്ഞ്‌....നഞ്ഞ്‌....ഞ്ഞ്‌..

മനസ്സിന്റെ മുറ്റത്ത്‌-
പെയ്തു തോരാത്ത മഴ,
മനസ്സിന്റെ നനവാണ'മഴ,
മനസ്സിന്റെ മധുരമാണ'മഴ,
മനസ്സിന്റെ കുളിരാണ'മഴ,
മഴ പെയ്യുന്ന രാത്രിയില്‍
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില്‍ കവിളുരുമി
ഓര്‍മ്മകളുടെ മുറ്റത്തു കൂടി
നടക്കാന്‍ കൊതിയാണ്‌.
തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌
ഒന്നു മിണ്ടാന്‍,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍,
തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍
അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍
ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ
കീശയില്‍ കാത്തു വച്ച തേന്‍ മിഠായി
കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ
സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍,
ഉമ്മായുടെ കൈയില്‍ നിന്ന്
മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....
അങ്ങെനെയങ്ങേനെ... പക്ഷെ...ഇപ്പോഴും-
മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
കുട എനിക്കിഷ്ടമല്ല. നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും....

11 comments:

കണ്ണൂരാന്‍ - KANNURAN said...

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ മഴ എത്തിയല്ലെ?

എം.എച്ച്.സഹീര്‍ said...

അങ്ങെനെയങ്ങേനെ... പക്ഷെ...ഇപ്പോഴും-
മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
കുട എനിക്കിഷ്ടമല്ല. നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും....

അതുല്യ said...

സഹീറെ, ഞാന്‍ ബാല്‍ക്കണീന്നും കണ്ട മഴേന്നും നല്ലത് ഈ പടം തന്നേ. മഴ ഇപ്പോഴും തുടരുന്നു. ഇറാനി ഉരു കേറ്റുന്ന ഷാര്‍ജ്ജ്ജ കോര്‍ണീഷിലെ ആപ്പീസ്സിന്ന് ഞാന്‍ തുടരെ രണ്ട് ദിവസമായി പോട്ടം പിടിയ്കുന്നു. അതിലും നല്ലവ ഇതന്നേ.

മഴേടെ നഷ്ടം യു എ യീയ്ക് താങ്ങാന്‍ കഴിയില്ലെന്ന് തെളിഞു. കുപ്പി ചില്ല് കെട്ടിടങ്ങളില്‍ ഇനി എത്ര ക്ലീനേഴ്സ് കയര്‍ കെട്ടിയാടിയാലാണു വൃത്തിയാവുക?

(1) വേര്‍ഡ് വേരി മാറ്റോ പ്ലീസ്
(2) പേജ് തുറന്ന് വായിയ്കുമ്പോ പുമ്പാറ്റയൊക്കെ പറക്കുന്നു. അതും ഒന്ന് മാറ്റു, പുമ്പാറ്റയൊക്കെ പറമ്പില്‍ മതി, റ്റെമ്പ്ലേറ്റിലെന്തിനാണാവോ?

നിരക്ഷരന്‍ said...

എനിക്കീ മഴ തീരെ പിടിക്കുന്നില്ല. കാരണങ്ങള്‍

1.മഴ മാത്രമേ ഉള്ളൂ. മരമഴ ഇല്ല. മരമഴ ഇല്ലാതെ മഴയ്ക്കെന്ത് പൂര്‍‌ണ്ണത ?

2.മഴ കാരണം 5 ദിവസമായി എന്റെ ജോലിയൊക്കെ മുടങ്ങി. ജോലിയോടുള്ള അത്മാര്‍‌ത്ഥത കൊണ്ടൊന്നുമല്ല കേട്ടോ . ജോലി തീര്‍ത്തിട്ടുവേണം വീട്ടില്‍ പോകാന്‍.

അല്ലെങ്കില്‍ മഴ എന്നുവച്ചാല്‍ ഞാന്‍ മരിക്കും.

വേ‍ര്‍ഡ് വേരി മാറ്റൂ പ്ലീസ്

ബാജി ഓടംവേലി said...

കുറേ മഴ നനഞ്ഞു..
അല്ലേ...
എന്തായാലും പടങ്ങള്‍ കൊള്ളാം
ഒന്നമത്തെ പടം കിടിലന്‍..

എം.എച്ച്.സഹീര്‍ said...

എനിക്കൊപ്പം,മനസ്സിനൊപ്പം മഴ നനഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും പനി വന്നോ ആവോ...ഇനി നനയാനിരിക്കുന്നവര്‍ക്ക്‌ സ്വാഗതം.കുട വേണ്ട...നനയാം നമുക്ക്‌...നന്നായി നനയാം...വരൂ കൂട്ടരെ.

ശ്രീലാല്‍ said...

ഹാ‍യ് മഴ !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ വന്നേ...

ജാബു | Jabu said...

"നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും...."

ഒരുപാട്‌ ഓര്‍മകള്‍ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ട്‌ ഓരോ മഴത്തുള്ളിയിലും....അല്ലേ......ഇഷ്ടപ്പെട്ടു...ഒരുപാട്‌ നേരം ഇങ്ങനെ നോക്കി നില്‍ക്കാന്‍ തോന്നുന്ന ചിത്രങ്ങള്‍....

താങ്ക്യൂ ട്ടാ....:)

എം.എച്ച്.സഹീര്‍ said...

മഴ നനച്ച മധുരംനുകര്‍ന്നവര്‍ക്ക്‌ നന്ദി.. നിങ്ങള്‍ക്കായി കണ്ടൊരുക്കിയ ഈ മഴ കാഴ്ചയിലേക്ക്‌സ്വാഗതം കൂട്ടരെ...

Saneeb said...

ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്തു വച്ച തേന്‍ മിഠായി കൊടുക്കാന്‍,


ഇതെനിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു......പണ്ട് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് .... ഊറി ഇട്ട നിക്കറില്‍ ഉറുമ്പ് കേറിയപ്പോള്‍ അമ്മ എന്നെ രൂക്ഷമായി ഒന്ന് നോക്കി.....ഹോ എന്റെ ആ സമയത്തെ അവസ്ഥ മരിച്ചാലും മറക്കില്ല.....

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.