Tuesday, January 29, 2008

സൌഹൃദജലമാളികദൂരകാഴ്ച അടുക്കും തോറും
വികലമാകുന്നതു പോലെയാണ',
ഛായം പൂശിയ മുഖമുള്ള
സൌഹൃദത്തിന്റെ ചിരിയും.
-------------------------------------------
ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,


പുകഴ്‌ ത്തലിന്റെ വാതില്‍ പാളിയ്ക്കപ്പുറം
ദുഷ്ടവിചാരത്തിന്റെ വിശാല മുറ്റമുണ്ടെന്നോര്‍ക്കുക,
എല്ലാ നന്‍മകളുടെ കൈകളൂം ശുദ്ധമാവണമെന്നില്ല.

Wednesday, January 23, 2008

മനസ്സിനെ നനയ്ക്കുന്ന സ്വപ്നങ്ങള്‍


ഒരു നേട്ടത്തില്‍ നാം
പുഞ്ചിരിക്കുമ്പോള്‍,
അരികിലെ സുഹൃത്തിന്റെ
പരാജയത്തിന്റെ
കണ്ണീര്‍ മറക്കാതിരിക്കുക.

ചിന്തകള്‍ നമ്മുടെ
മനസ്സിനെ നയിക്കുമ്പോള്‍,
സ്വപ്നങ്ങള്‍ നമ്മുടെ
മനസ്സിനെ നനയ്ക്കുന്നു.

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ'

ദാനം ചെയ്യുന്ന ഒരോ നിമിഷവും
ദൈവത്തിണ്റ്റെ കരങ്ങളിലെ
അനുഗ്രഹ പൂക്കളാകും.

Sunday, January 20, 2008

മനസ്സില്‍ തോരാത്ത മഴ


ഒന്നാം ദിവസം.
മഴ ഒരനുഭവമാണ',
ആഹ്ളാദമാണ',
ആനന്ദമാണ',
ആഘോഷമാണ',
വെള്ളം തെറിപ്പിച്ച്‌,
തോര്‍ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്കി
ചങ്ങാതിയെ വെള്ളത്തില്‍ ഉന്തിയിട്ട്‌
തല നനച്ച്‌..നനച്ച്‌...

രണ്ടാം ദിവസം
മഴ അസ്വസ്തമാണ',
മഴ കഴിയാനുള്ള കാത്തിരിപ്പായി,
കാല്‍ പന്തു കളിക്കാനാകാതെ,
സെവണ്റ്റീസ്‌ പറയാനാകാതെ,
ഗോലി കളിച്ച്‌ ചങ്ങാതിയെ തോല്‍പ്പിച്ച്‌
ഞൊട്ടയ്ക്ക്‌ തല്ലു കൊടുക്കാന് കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില്‍ പനിയുടെ കയ്പുമായി
വെള്ളത്തില്‍ കളിച്ചതിന്റെ
ശകാരം കേട്ട്‌ രാപ്പനിയിയെ പേടിച്ച്‌ കിടുങ്ങി
കാഞ്ഞിലെ കൊച്ചന്‍ കിനാവില്‍
ഭയപ്പെടുത്തിയ മനസ്സുമായി...
അങ്ങനെ..യങ്ങനെ..
മനസ്സില്‍ മഴ പെയ്യ്തു കൊണ്ടിരിക്കുകയാണ`
നനഞ്ഞ്‌..നനഞ്ഞു..

Wednesday, January 16, 2008

മഴ നനഞ്ഞ്‌...നനഞ്ഞ്‌....നഞ്ഞ്‌....ഞ്ഞ്‌..

മനസ്സിന്റെ മുറ്റത്ത്‌-
പെയ്തു തോരാത്ത മഴ,
മനസ്സിന്റെ നനവാണ'മഴ,
മനസ്സിന്റെ മധുരമാണ'മഴ,
മനസ്സിന്റെ കുളിരാണ'മഴ,
മഴ പെയ്യുന്ന രാത്രിയില്‍
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില്‍ കവിളുരുമി
ഓര്‍മ്മകളുടെ മുറ്റത്തു കൂടി
നടക്കാന്‍ കൊതിയാണ്‌.
തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌
ഒന്നു മിണ്ടാന്‍,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍,
തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍
അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍
ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ
കീശയില്‍ കാത്തു വച്ച തേന്‍ മിഠായി
കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ
സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍,
ഉമ്മായുടെ കൈയില്‍ നിന്ന്
മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....
അങ്ങെനെയങ്ങേനെ... പക്ഷെ...ഇപ്പോഴും-
മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
കുട എനിക്കിഷ്ടമല്ല. നനയണം...നന്നായി നനയണം....
മനസ്സ്‌ നനയുംവരെ നനയണം......
മഴ കണ്ടു..കണ്ടു..ഹാവൂ....മഴ..പെയ്യട്ടെ നന്നായി പെയ്യട്ടെ..ഇനിയും...യി നിയും പെയ്യട്ടെ..കുളിരട്ടെ മനസ്സും,മണ്ണും....

Sunday, January 13, 2008

മറന്ന കാഴ്ചകള്‍


വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.

Monday, January 07, 2008

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.