Sunday, December 23, 2007

മണല്‍ക്കാറ്റ്‌




കാത്തിരിപ്പിന്റെ..
ഓര്‍മ്മയുടെ തീരത്ത്‌
കണ്ണീരിണ്റ്റെ നനവുള്ള
മണല്‍ ക്കാറ്റ്‌ വീശുന്നു,
കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍
ഒരിക്കലെങ്കിലും അകതാരിലെ
ഉള്‍വിളിയാല്‍കരയാത്തവരാകില്ല.
ഒരിക്കലും,
ഒന്നും ശേഷിപ്പിക്കാത്തമണല്‍രേഖകള്‍ പോലെ..
ഒരു സാധാരണ പ്രവാസി(പ്രയാസി)യായി..
അങ്ങനെ..അങ്ങനെയങ്ങനെ..ങ്ങനെ..

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രവാസിക്കെന്നും ദു;ഖങ്ങളാ ല്ലേ.

വന്ന സ്ഥിതിക്ക് ഞാന്‍ ആ പൂമ്പാറ്റെ പിടിചുകൊണ്ടു പോകുന്നു.

എം.എച്ച്.സഹീര്‍ said...

കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍ ......??

രാജീവ് ചേലനാട്ട് said...

സഹീര്‍,

ബ്ലോഗ്ഗ് കണ്ടു.എഴുത്ത് തുടരൂ.
ആശംസകള്‍

ശ്രീ said...

:)

അലി said...

ഒരുപാട് ജീവിതങ്ങളെ വര്‍ണ്ണാഭമാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം ജീവിക്കാന്‍ മറന്നുപോവുന്ന പ്രവാസി!

കൊള്ളാം എഴുത്ത് തുടരുക.

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

എം.എച്ച്.സഹീര്‍ said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....പുലര്‍ക്കാല തണുപ്പില്‍ കേക്കിണ്റ്റെ മധുരം...
ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

. said...

ഭാഷ ഇ- മാഗസിനിലേക്ക്‌ രചനകള്‍ ക്ഷണിക്കുന്നു.
ഭാഷ ഇ - മാഗസിനിലേക്ക്‌ രചനകള്‍ ക്ഷണിക്കുന്നു.

വെബ്‌ സൈറ്റില്‍ പ്രസിദ്ധികരണം തുടങ്ങുന്ന ഭാഷ ഇ- മഗസിനിലേക്ക്‌ കഥ, കവിത , ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ , അനുഭവക്കുറിപ്പുകള്‍, രസകരവും വിജ്ഞാനപ്രദവുമായ യാത്ര വിവരണങ്ങള്‍ , ഫലിതങ്ങള്‍ , പാചകക്കുറിപ്പുകള്‍ , അഭിമുഖങ്ങള്‍ തുടങ്ങിയ പ്രസിദ്ധികരണയോഗ്യമായ രചനകള്‍ ക്ഷണിക്കുന്നു. നിങ്ങളുടെ രചനകള്‍ എഡിറ്റര്‍, ഭാഷ ഇ- മഗസിന്‍ , പി.ബി.നമ്പര്‍ 98254 , ദുബായ്‌ , യു എ ഇ .എന്ന വിലാസത്തില്‍ അയക്കുക. bhaasha@gmail.com എന്ന ഇ - മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.