Sunday, December 30, 2007

അപ'ലോഡ്‌ ചെയ്ത മനസ്സ്


മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വെറുതെ-
വീണ്ടും,
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മനസ്സ്‌ മൂടിവച്ചു.
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌-
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. എന്തെല്ലാം.
പേര'പോലും മറന്ന്‌-
പൂജ്യമായ-
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്താന്‍
ഇനി,
എന്നെ വിചാരിച്ചാല്‍ മതി. ‌

Sunday, December 23, 2007

മണല്‍ക്കാറ്റ്‌
കാത്തിരിപ്പിന്റെ..
ഓര്‍മ്മയുടെ തീരത്ത്‌
കണ്ണീരിണ്റ്റെ നനവുള്ള
മണല്‍ ക്കാറ്റ്‌ വീശുന്നു,
കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍
ഒരിക്കലെങ്കിലും അകതാരിലെ
ഉള്‍വിളിയാല്‍കരയാത്തവരാകില്ല.
ഒരിക്കലും,
ഒന്നും ശേഷിപ്പിക്കാത്തമണല്‍രേഖകള്‍ പോലെ..
ഒരു സാധാരണ പ്രവാസി(പ്രയാസി)യായി..
അങ്ങനെ..അങ്ങനെയങ്ങനെ..ങ്ങനെ..

Saturday, December 15, 2007

ഈന്തപ്പനയില്‍ മഴ പെയ്യുമ്പോള്‍...
അവള്‍ എന്നിലേക്ക്‌ വന്നത്‌,
എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കാനായിരുന്നു.
മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു,
കാഴ്ചയിലേക്ക്‌ ഒരു ചുംബനത്തിനായിരുന്നു.
ഈന്തപ്പന ചോട്ടില്‍ ഞങ്ങ‍ളിരുന്നു,
ഈന്തപ്പഴം പോലെ നാവുനുണഞ്ഞു,
എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ
സിഗററ്റിന്റെ ഗന്ധം അവളുടെ-
ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു.
ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു.
ഒരായുസിന്റെ ദാഹത്തില്‍ ഞങ്ങള്‍ നനഞ്ഞു.
ഓര്‍മ്മകള്‍ മടക്കി നല്‍കി ഞാന്‍ വരുമ്പോള്‍,
ഈന്തപ്പനച്ചോട്ടില്‍,
അവളെക്കാത്ത്‌ എന്റെ നിഴല്‍
ഒറ്റക്ക്‌ നില്‍പ്പുണ്ടായിരുന്നു.

Monday, December 10, 2007

സ്വപ്നങ്ങളുടെ ജലമാളികജീവിത വഴിത്താരയില്‍
ആണ്ടു പോകുന്ന കാലുകള്‍,
മണല്‍ത്തിട്ടയുടെ വേവുകളെ അതിജീവിച്ച്‌,
മറ്റെവിടെയോ ഉള്ള മരുപ്പച്ചയിലേക്ക്‌
യാത്രപോകുമ്പോള്‍ അകതാരിലെ
ഉള്‍വിളിയാല്‍ ഒരിക്കലെങ്കിലും
പിന്തിരിയുന്ന മനസ്സാണ' നന്‍മയുടെ തുരുത്ത്‌.
---------------------------------------------------
നഷ്ടമായത്‌ തേടിയുള്ള യാത്രയാണ'
ഓരോ പ്രവാസിയുടെയും.
തളരുമ്പോള്‍ തിരിച്ചറിവാകുന്നു നഷ്ടം,
സ്വന്തം ജീവിതമെന്ന സത്യം.
------------------------------------------------------------
സ്വപ്നങ്ങളുടെ ജലമാളികയാണ' ഓരോ പ്രവാസിയും.
കിനാവുകള്‍ തകരുന്നിടത്ത്‌ അയാളുടെ പ്രവാസം അവസാനിക്കുന്നു,
പഥികണ്റ്റെ യാത്രയാരംഭിക്കുന്നു.
---------------------------------------------------------------
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍
ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്ന
മനസ്സ്‌ ദൈവത്തിണ്റ്റെതാണ'.

Thursday, December 06, 2007

മണല്‍ ഹൃദയം.മണല്‍ ഭൂമി അത്ഭുതമാണ',
മനസ്സുപ്പോലെ അനുനിമിഷം-
മാറിക്കൊണ്ടിരിക്കുന്നു.
ഒരു ചെറുകാറ്റില്‍ പോലും
രേഖകള്‍ മാഞ്ഞ്‌
മറ്റൊരു രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്നു.
ഈ സൈഗത ഭൂവിലെ
സൌഹൃദങ്ങളും ഇതുപോലെ..
സ്നേഹവും,വര്‍ത്തമാനങ്ങളും
അവസരത്തിനുസരിച്ച്‌ മാറി മറിയുന്നു.
നന്‍മയും, തിന്‍മയും
മണലിണ്റ്റെ മാറിലൊളിപ്പിക്കാന്‍-
ഏറെ എളുപ്പ്പം.
സ്നേഹവും കരുണയും-
ഒരിക്കലും ആര്‍ദ്രമാകാത്ത
മണല്‍പോലെ, മണല്‍ക്കാറ്റുപോലെ
അങ്ങനെ..അങ്ങനെയങ്ങനെ..യങ്ങനെ... .

Saturday, December 01, 2007

ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകള്‍


ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ' നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്‌-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ വഴികാട്ടിയും.
------------------------------------------------------
നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.
--------------------------------------------------------
കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.
-------------------------------------------------------
ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം.
--------------------------------------------------
ഒരാള്‍ നമ്മെ അറിയുമ്പോള്‍
അവരെ നാം അറിയേണ്ടത്‌
ആ മനസ്സില്‍ നിന്ന്‌ തന്നെയാവണം.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.