Thursday, November 08, 2007

ജീവിതത്തെ വില്‍ക്കാന്‍ തീരുമാനിച്ചു


ഞാന്‍,
ജീവിതത്തെ വില്‍ക്കാന്‍ നിശ്ചയിച്ചു.
എപ്പോള്‍,
ആര്‍ക്ക്‌ എന്നൊന്നും തീരുമാനിച്ചില്ല.
ഞാന്‍,
എന്നോട്‌ തന്നെ വിലപേശി,
ഒതുങ്ങാത്തതിനാല്‍,
കറുത്ത വ്യാപാരത്തിലൂടെ ജീവിതത്തെ ഞാന്‍ സ്വന്തമാക്കി.
പക്ഷെ,
ഈ ജീവിതം ഇത്ര ദുരിതം പിടിച്ചതായിരിക്കുമെന്ന്‌ കരുതിയിരുന്നില്ല.
ഇപ്പോള്‍,
വ്യാപാരകിഴിവില്‍പ്പെടുത്തി വില്‍ക്കാനുള്ള കാത്തിരിപ്പിലാണ` ഞാന്‍.
ഈ ദുരിതം പിടിച്ച ജീവിതം.

1 comment:

എം.എച്ച്.സഹീര്‍ said...

ഒതുങ്ങാത്തതിനാല്‍,കറുത്ത വ്യാപാരത്തിലൂടെ അത്‌ ഞാന്‍ സ്വന്തമാക്കി.

പക്ഷെ ഈ ജീവിതം ഇത്ര ദുരിതം പിടിച്ചതായിരിക്കുമെന്ന്‌ കരുതിയിരുന്നില്ല.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.