Wednesday, November 07, 2007

ഓര്‍മ്മകളുടെ മനസ്സ്‌


നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന
പുഴപോലെയാണ്‌.
അരുകിലെ മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

ഓര്‍മ്മകളുടെ ശ്മശാനമാണ് മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ-
കടല്‍ത്തീരവും.

നാം,
നമ്മെ വിലയിരുത്തുന്നത്‌
മറ്റൊരു മനസ്സില്‍ നിന്നാവണം

സ്നേഹത്തിനുള്ളിലെ
കളവും വഞ്ചനയും
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്,‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌

3 comments:

എം.എച്ച്.സഹീര്‍ said...

സ്നേഹത്തിനുള്ളിലെ കളവും വഞ്ചനയും മരണത്തെക്കാള്‍ ഭയാനകമണ്‌.അത്‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌.

കണ്ണൂരാന്‍ - KANNURAN said...

ചിന്തിപ്പിക്കുന്ന വരികള്‍...

പ്രയാസി said...

സ്നേഹത്തിനുള്ളിലെ കളവും വഞ്ചനയും
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌..:(

മാഷെ വളരെ നല്ല വരികള്‍..

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.