Tuesday, November 27, 2007

വായിച്ച വര്‍ത്തമാനങ്ങള്‍

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.
-------------------------------------
ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

Tuesday, November 20, 2007

ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കേണ്ടത്‌


ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കുന്ന
ബാക്കിപത്രമാണ' ജീവണ്റ്റെ ശേഷിപ്പ്‌,
എപ്പോഴും മനസ്സിനെ പിന്നോട്ട്‌-
പായിക്കാന്‍ കഴിയുന്ന ചിന്ത.

സ്നേഹവും, സൌഹൃദവും.
തേടി കണ്ടെത്തേണ്ടതല്ല.
നമ്മെ തേടി വരേണ്ടതാണ'.
അവിടെയാണ',
യഥാര്‍ത്ഥ സ്നേഹവും
സൌഹൃദവും ആരംഭിക്കുന്നത്‌.

സ്നേഹത്തിണ്റ്റെ
തേന്‍ തുള്ളിയാണ` വാക്ക്‌
ഒാര്‍മ്മകളില്‍
പൂക്കളാകട്ടെ,
ഒാരോ ചിരിയും.

മനസ്സില്‍ നിന്നും
ഒഴിഞ്ഞ്‌ പോകാതെ
സൂക്ഷിക്കുക.
ജീവണ്റ്റെ സ്പന്ദനത്തില്‍.
സ്നേഹത്തിണ്റ്റെ താളം
ഉണ്ടായിരിക്കണം.

ആഴിയേക്കാള്‍ ആഴവും,
കടലുപ്പിനേക്കാള്‍ ഉപ്പും-
നോവുന്ന കണ്ണീരിനുണ്ടാകും.

സ്നേഹത്തിണ്റ്റെ ക്ഷേത്രമാകണം മനസ്സ്‌.

Thursday, November 15, 2007

ജീവിതത്തില്‍ നഷ്ടപ്പെടുന്നത്‌ എന്തെക്കെയാണ'


സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
‍പെട്ടന്ന്‌ ചാരവുമാകുന്നു.

പകര്‍ന്ന സ്നേഹത്തിനും
നല്‍കിയ ദാനത്തിനും
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ചു വച്ച അക്ഷരങ്ങളുടെ ആഴവും
മാത്രമേയുണ്ടാവുള്ളൂ.

എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

Tuesday, November 13, 2007

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.
------------------------------
രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

പീലാത്തോസാകാന്‍ സര്‍ക്കാര്‍
----------------------------------
വയനാട്ടിലെ കര്‍ഷകന്‍
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ.
കേള്‍ക്കേണ്ടേ സര്‍ക്കാര്‍,
പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

Sunday, November 11, 2007

മറവി


മറവി ഒരു അനുഗ്രഹമാണ്‌
ചിലപ്പോഴെങ്കിലും
ഒന്നു മറക്കാന്‍ മറവിയെ
കൂട്ടുവിളിച്ചപ്പോള്‍.
ഓര്‍മ്മയില്ലെന്ന്
പറഞ്ഞ്‌ മറവി
എന്നെ വെറുതെ
മറന്നു കളഞ്ഞു...

Thursday, November 08, 2007

ജീവിതത്തെ വില്‍ക്കാന്‍ തീരുമാനിച്ചു


ഞാന്‍,
ജീവിതത്തെ വില്‍ക്കാന്‍ നിശ്ചയിച്ചു.
എപ്പോള്‍,
ആര്‍ക്ക്‌ എന്നൊന്നും തീരുമാനിച്ചില്ല.
ഞാന്‍,
എന്നോട്‌ തന്നെ വിലപേശി,
ഒതുങ്ങാത്തതിനാല്‍,
കറുത്ത വ്യാപാരത്തിലൂടെ ജീവിതത്തെ ഞാന്‍ സ്വന്തമാക്കി.
പക്ഷെ,
ഈ ജീവിതം ഇത്ര ദുരിതം പിടിച്ചതായിരിക്കുമെന്ന്‌ കരുതിയിരുന്നില്ല.
ഇപ്പോള്‍,
വ്യാപാരകിഴിവില്‍പ്പെടുത്തി വില്‍ക്കാനുള്ള കാത്തിരിപ്പിലാണ` ഞാന്‍.
ഈ ദുരിതം പിടിച്ച ജീവിതം.

Wednesday, November 07, 2007

ഓര്‍മ്മകളുടെ മനസ്സ്‌


നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന
പുഴപോലെയാണ്‌.
അരുകിലെ മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

ഓര്‍മ്മകളുടെ ശ്മശാനമാണ് മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ-
കടല്‍ത്തീരവും.

നാം,
നമ്മെ വിലയിരുത്തുന്നത്‌
മറ്റൊരു മനസ്സില്‍ നിന്നാവണം

സ്നേഹത്തിനുള്ളിലെ
കളവും വഞ്ചനയും
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്,‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.