Thursday, April 05, 2007

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍
കാലത്തിന്റെ കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.

സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും.

അറിയുന്തോറും ഒത്തിരി
സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം.

സ്നേഹത്തിന്റെ കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ.

6 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

Sapna Anu B. George said...

തിരിച്ചടികളുടെയും,നഷ്ടബോധങ്ങളുടെ കണ്ണുനീരിന്റെയും അക്ഷയപാത്രം
അതാണു സ്നേഹം‍,ത്യാഗം
കണക്കുകൂട്ടലുകളുടെ തിരിച്ചടി

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

സ്നേഹം സ്വര്‍ത്ഥമാണു; ശത്രുതയും സ്വാര്‍ത്ഥമാണു; പിന്നെ ഇവരണ്ടും തമ്മിലെന്തു വ്യത്യാസം; സ്വാര്‍ത്ഥ ത നിലനില്‍ക്കുവോളം സ്നേഹം എന്നൊന്നില്ല; എല്ലാം സൌന്ദര്യം മാത്രം.
(ഒന്നു പറയാന്‍ വിട്ടു; പ്രൊഫൈലിലെ ഫോട്ടോ; നല്ല കവിത തുളുമ്പുന്ന കവിളുകള്‍; കീഴ്താടിയില്‍ ഒരു കുഞുകുഴി; എന്തൊ പറയാന്‍ വെമ്പുന്നപോലെ...(കൂടുതല്‍ പിന്നെ പറയാം.. അടി ഇരന്നുവാങ്ങുക എന്നതു ഒരു തൊഴിലായിപ്പോയി.. ക്ഷമി)

ശ്രീ said...

"അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും"

എല്ലാവരും ഇതു പോലെ ചിന്തിച്ചിരുന്നെങ്കില്‍‌...

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.