Tuesday, March 27, 2007

ഓര്‍മ്മകള്‍


ക്ലാവുപിടിക്കാത്ത ഓട്ടുരുളിയില്‍ വീഴുന്ന കാലത്തിന്റെ ജലത്തുള്ളി.
സൗഹൃദം.
---------------
മിന്നുന്നുതൊക്കയും തന്റേതെന്ന് മോഹിച്ച തട്ടാന്റെ പെട്ടിലെ കാക്കപൊന്ന്
വിചാരം.
----------
മനസ്സിന്റെ നിഗൂഢതയില്‍ ചെന്നുപതിക്കുന്ന ചിന്തയുടെ കനല്‍.

വാസ്തവം.
-------------
നടന്ന വഴിയേ വീണ്ടും കാല്പാടുകളാകുന്ന യാഥാര്‍ത്ഥ്യം.

കണ്ണീര്‍.

---------
കടലിന്റെ ആഴവും തിരയുമില്ലാത്ത ഉപ്പുജലം.

4 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
മഴത്തുള്ളി said...

സഹീര്‍,

കൊള്ളാം നല്ല ചിന്തകള്‍ :)

എം.എച്ച്.സഹീര്‍ said...

മറന്നത്‌,
വീണ്ടും...
ഓര്‍മ്മിക്കാന്‍,
ഒരു ശ്രമം.
പക്ഷെ ഓര്‍മ്മകള്‍,
എന്നെ എവിടെയോ-
വച്ചു മറന്നു.

കൂടാളിയന്‍ said...

കാഴ്ചയില്‍ സൂക്ഷ്മതയുണ്ട്.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.