Saturday, February 03, 2007

അമ്മ മലയാളം

മലയാളം അമ്മയാണ്‌. പാലൂട്ടി താരാട്ട്‌ പാടിയുറക്കുന്ന താളവും സ്നേഹവും ചേര്‍ന്നതല്ലേ നാവിന്‍ തുമ്പിലെ ഉച്ഛാരണഭംഗിയുള്ള മലയാളഭാഷ. ആ മലയാളത്തെ നാം മറക്കുകയാണോ?..നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാല്‍ മധുരം പോലെ,അമ്മയുടെ സ്നേഹം പോലെ ഭാഷ നമ്മുടെ രക്തത്തോട്‌ അലിഞ്ഞ്‌ ചേര്‍ന്നിരിക്കുന്നു.പക്ഷെ പലപ്പോഴും നാം മറക്കാന്‍ ശ്രമിക്കുന്നതും ഇതു തന്നെയാണ്‌.പൊതുജനമധ്യേ മലയാളം സംസാരിച്ചാല്‍ തന്റെ അഭിമാനം കുറയുന്നതുപോലെ തോന്നിപോവുകയാണവക്ക്‌. നമ്മള്‍ മലയളത്തെ മറക്കുകവഴി നാം നമ്മുടെ പെറ്റമ്മയെ മറന്നു എന്നുതന്നെയാണ്‌..നാല്‌ മലയാളികള്‍ ഒത്തുചേര്‍ന്നാല്‍ പിന്നെ നാവിന്‍ തുമ്പില്‍ ആംഗലേയം മാത്രം.ഇത്‌ മറ്റ്‌ ഒരു ദേശക്കാരനെയിലും കാണാത്ത ചീത്ത പ്രവണതയാണ്‌.. സ്വത്തമെന്തെന്ന് മറന്ന് നമ്മുടെ വേര്‌ എവിടെ എന്നുള്ള തിരിച്ചറിവ്‌ നഷ്ടപ്പെട്ട്‌ കഴിയുന്ന നാം ഒന്ന് മനസ്സിലാക്കണം,പ്രവാസം ഒരിക്കലും ശാശ്വതമായ ഒരു ഭൂമികയല്ലെന്ന സത്യം. തീര്‍ച്ചയായും അനിവര്യമായ ഒരു തിരിച്ച്‌ പോക്കിന്റെ പെട്ടിയൊരുക്കലിലാണ്‌ നാമെല്ലാം...

ഈ കുറിപ്പ്‌ തുടരുകയാണ്‌....

5 comments:

എം.എച്ച്.സഹീര്‍ said...

അമ്മ മലയാളം,
സ്വത്തമെന്തെന്ന് മറന്ന് നമ്മുടെ വേര്‌ എവിടെ എന്നുള്ള തിരിച്ചറിവ്‌ നഷ്ടപ്പെട്ട്‌ കഴിയുന്ന നാം ഒന്ന് മനസ്സിലാക്കണം,പ്രവാസം ഒരിക്കലും ശാശ്വതമായ ഒരു ഭൂമികയല്ലെന്ന സത്യം. തീര്‍ച്ചയായും അനിവര്യമായ ഒരു തിരിച്ച്‌ പോക്കിന്റെ പെട്ടിയൊരുക്കലിലാണ്‌ നാമെല്ലാം...
ഈ കുറിപ്പ്‌ തുടരുകയാണ്‌....

അരീക്കോടന്‍ said...

സഹീര്‍ജീ... മലയാളി എവിടെചെന്നാലും തഥൈവ

ak47urs said...

സഹീര്‍ക്ക,ഒരു പാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്, മലയാളി മലയാളത്തില്‍ നിന്നും അകന്നു തുടങ്ങിയത് എന്ന് മുതലാണ്?

എം.എച്ച്.സഹീര്‍ said...

ശരിയാണ്‌ സുഹൃത്തേ..മലയാളിക്ക്‌ മലയാളത്തിന്റെ മണമറിയാന്‍..നാളുകള്‍ പിടിക്കും..കാത്തിരിക്കാം..

അനൂപ് അമ്ബലപ്പുഴ. said...

ഈ ചതുപ്പു പാതയില്‍ മലയാളത്തിനു ഊന്ന്നു വടി ആകേണ്ഡ നമ്മുടെ സാഹിത്യ്യ നായകരും നിശബ്ദരാണ്‍. അതോ അവരുടെ ശബ്ദം നാം കേള്ക്കാത്തത്തേ????

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.