Wednesday, January 24, 2007

സെവന്റീസ്‌...

ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി, നെഞ്ച്‌ തകര്‍ത്തൊരേറ്‌...
ഏഴും പല ദിക്കില്‍ ചിന്നം പിന്നം.
ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു,,
പെറുക്കിക്കൂട്ടി,
ഒന്നിനു മേല്‍ ഒന്നടുക്കി..
രണ്ടടുക്കി,
മൂന്ന്..നാല്‌,
അഞ്ചടുക്കി..,
ആറ്‌....,
ദേ..വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്‌.......
അടുക്കുതെറ്റി,
അഞ്ചാം നിലയില്‍ നിന്ന് താഴെക്ക്‌.
മേലെത്തെ രണ്ടും പൊത്തോന്ന്...
ഓട്ടം...
വീണ്ടും...
അടുക്കല്‍,
അഞ്ച്‌,..ആറ്‌,
ഓടിക്കോ.........വരുന്നെടാ..ഏറ്‌.....
പാത്ത്‌, പാത്തുവന്ന് ഒന്നിന്‌ മേല്‍ ഒന്ന് വച്ച്‌..ഒന്നു വച്ചു..
ഒടുക്കം,ആറിനുമേല്‍ മിടിക്കുന്ന ഹൃദയംവച്ച്‌..നോക്കി..നോക്കി..
വിളിച്ചൊരു കൂവല്‍..
സെവന്റീസ്‌.....
സെവന്റീസ്‌...

9 comments:

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
Sapna Anu B. George said...

ഞാനും പാത്തു പാത്തു വന്ന് കവിത വായിച്ചിട്ട് പോയി

അരീക്കോടന്‍ said...

ഈ കളിയിലൂടെ കുറെ പേരുടെ പുറം എറിഞ്ഞ്‌ പൊളിച്ചിട്ടുണ്ട്‌... കളിയുടെ പേര്‌ ഓര്‍മ്മ കിട്ടുന്നില്ല.

എം.എച്ച്.സഹീര്‍ said...

ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി, നെഞ്ച്‌ തകര്‍ത്തൊരേറ്‌...
ഏഴും പല ദിക്കില്‍ ചിന്നം പിന്നം.
ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു
പെറുക്കിക്കൂട്ടി,
ഒന്നിനു മേല്‍ ഒന്നടുക്കി..
രണ്ടടുക്കി,
മൂന്ന്..,നാല്‌,
അഞ്ചടുക്കി..,
ആറ്‌....
ദേ..വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്‌......................................................

എം.എച്ച്.സഹീര്‍ said...

സര്‍, എന്നെ വില്‍ക്കാന്‍ ഞാന്‍ അവനെ ഏല്‍പ്പിച്ചു. കുംഭകോണ ലാഭം നോക്കി,വിലപേശി..ന്യായവിലക്ക്‌ എന്നെയവന്‍ വിദേശത്ത്‌ വിറ്റു.ഭാഷയറിയാത്തതിനാല്‍ വിദേശ സദ്യായാലയത്തിലെ കാഴ്ച കോമാളിയായി ഞാന്‍. അങ്ങനെ പൈതൃക പാരമ്പര്യം വിദേശവിരുന്നു മേശയിലെ നിലവിളിയായി. ഇനി നിങ്ങള്‍ക്ക്‌ എന്നെ കാണാന്‍ പോലും ടോക്കണടച്ച്‌ രസീതുമായി നിരയില്‍ നില്‍ക്കുകയേ വഴിയുള്ളൂ..

ജനശക്തി ന്യൂസ്‌ said...

സഹീറെ ഇങ്ങിനെപോയാല്‍ ഏറ്‌ ഉറപ്പാണ്‌.

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

വയനാട്ടിലെ കര്‍ഷകന്‍ ഒപ്പിന്‌ കീഴെ പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.ഒപ്പിന്‌ കീഴെ കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ. കേള്‍ക്കേണ്ടേ സര്‍ക്കാര്‍, പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

draupathivarma said...

nice poem
iniyum ezhutuka...
njan ningalude vayanakkariyayundakum

asamsakal

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.