Tuesday, January 16, 2007

വിരുന്നു മേശയിലെ നിലവിളി


സര്‍,
എന്നെ വില്‍ക്കാന്‍ ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു മേശയിലെ നിലവിളിയായി.

അസൂയ.
എനിക്ക്‌ എന്നോട്‌ തന്നെ ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..

ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.
പ്രണയിനി.
ചങ്കെടുത്തു കാട്ടിയപ്പോള്‍
ചങ്ങാതി ചെവിയില്‍ തിരുകി
എങ്ങോ പോയിക്കളഞ്ഞു.
ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

10 comments:

ittimalu said...

എന്റെ അമ്മോ... കണ്ണൂതള്ളുന്ന ചിന്തകള്‍ ആണല്ലോ?

എം.എച്ച്.സഹീര്‍ said...

രക്തദാഹിയായ കൊതുകിന്‌ മുന്നില്‍ നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി. കൊതുക്‌ കര്‍ത്താവിന്റെ ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,ദാഹം തീര്‍ത്തു.

ഇത്തിരിവെട്ടം|Ithiri said...

സഹീറേ നല്ല ചിന്തകള്‍... നല്ല വരികള്‍. ഒത്തിരി ഇഷ്ടമായി.

Sul | സുല്‍ said...

സഹീറിന്റെ ചിന്തകള്‍ക്ക് തീക്കനലിന്റെ തിളക്കം.

-സുല്‍

എം.എച്ച്.സഹീര്‍ said...

മിന്നാത്ത പൊന്ന് ഇന്നലയവള്‍ മടക്കി തന്നു,പ്രണയവും.ഉരുകിയ പൊന്ന് പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു. കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി എന്റെ വീട്ടില്‍ വിരുന്ന് വരും.

ak47urs said...

ക്യാപ്സൂള്‍ രൂപത്തിലാണെങ്കിലും ചുക്ക്കാപ്പി പോലെ
മനോഹരം..

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

ചങ്കെടുത്തു കാട്ടിയപ്പോള്‍ ചങ്ങാതി ചെവിയില്‍ തിരുകി എങ്ങോ പോയിക്കളഞ്ഞു.ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

നന്ദു കാവാലം said...

മരണം ....പുളി വീഴുന്നതിനേക്കാളും നിസ്സാരമല്ലേ? താനില്ലെങ്കില്‍ ലോകമില്ലെന്നു വിശ്വസിച്ചിരുന്നവര്‍..എത്ര നിസ്സാരമായാണ് മണ്ണിലലിയുന്നത്...

ഏറനാടന്‍ said...

സഹീറിയന്‍ കാഴ്ചകള്‍ ചിന്താവിഷയങ്ങള്‍ പോലെ ചിന്തോത്‌ദീപനങ്ങള്‍, എന്നും മനസ്സില്‍ ദീപം പ്രകാശിക്കും വിധം ശോഭയോടെ നില്‍ക്കുന്ന വരികള്‍! താങ്കളെ ഇനിയും ബൂലോഗര്‍ ശ്രദ്ധിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.